04:15am 12 November 2026
NEWS
പ്രതിസന്ധികളെ മറികടക്കാൻ സ്വകാര്യ മേഖലയ്ക്ക് കൈത്താങ്ങുമായി ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക്; രണ്ട് പുതിയ വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചു
21/05/2026  11:36 AM IST
nila
പ്രതിസന്ധികളെ മറികടക്കാൻ സ്വകാര്യ മേഖലയ്ക്ക് കൈത്താങ്ങുമായി ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക്; രണ്ട് പുതിയ വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചു

​ദോഹ: നിലവിലെ പ്രാദേശിക-സാമ്പത്തിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് (QDB) രണ്ട് പുതിയ ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ചു. സർവീസ് മേഖലയിലെ കമ്പനികൾക്കായുള്ള ‘വർക്കിംഗ് ക്യാപിറ്റൽ സ്റ്റെബിലിറ്റി ഫിനാൻസിംഗ് ഗ്യാരണ്ടി പ്രോഗ്രാം’, ദേശീയ ഫാക്ടറികൾക്കായുള്ള ‘വർക്കിംഗ് ക്യാപിറ്റൽ സ്റ്റെബിലിറ്റി ഫിനാൻസിംഗ് പ്രോഗ്രാം’ എന്നിവയാണ് പുതുതായി ആരംഭിച്ചത്.
​കമ്പനികൾക്കും ഫാക്ടറികൾക്കും പ്രവർത്തന മൂലധനവും ആവശ്യത്തിന് പണലഭ്യതയും (Liquidity) ഉറപ്പാക്കുക, അതുവഴി തടസ്സങ്ങളില്ലാതെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ അവരെ പ്രാപ്തരാക്കുകയുമാണ് ഈ പദ്ധതികളുടെ ലക്ഷ്യം. സ്വകാര്യ മേഖലയുടെ അടിയന്തര ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പിന്തുണ നൽകുന്നതിനായി കഴിഞ്ഞ മാർച്ച് ആദ്യം ക്യു.ഡി.ബി രൂപീകരിച്ച പ്രത്യേക 'ഓപ്പറേഷൻസ് റൂമിന്റെ' ആസൂത്രണ മികവിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.സർവീസ് മേഖലയ്ക്കുള്ള വായ്പാ ഗ്യാരണ്ടി പദ്ധതിയിലൂടെ നൽകുന്ന വായ്പകൾക്ക് ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് 100% ഗ്യാരണ്ടി നൽകും. പങ്കാളിത്ത ബാങ്കുകളിൽ നിന്ന് യാതൊരുവിധ ഗ്യാരണ്ടി ഫീസും ഈടാക്കില്ല.താമസം-ഹൗസിങ് സേവനങ്ങൾ, കാറ്ററിംഗ്-ഹോസ്പിറ്റാലിറ്റി, കല-വിനോദം, ശാസ്ത്ര-സാങ്കേതിക സേവനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ്-സപ്പോർട്ട് സർവീസുകൾ എന്നിവയാണ് ഈ ഘട്ടത്തിൽ പരിഗണിക്കുന്നത്.ജീവനക്കാരുടെ ശമ്പളം, വാടക, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവയ്ക്കായി 3 മാസത്തെ ആവശ്യത്തിനുള്ള തുക വായ്പയായി ലഭിക്കും. 2 വർഷത്തെ ഇളവ് കാലാവധി (Grace Period) ഉൾപ്പെടെ ആകെ 4 വർഷമാണ് തിരിച്ചടവ് കാലാവധി.ദേശീയ ഫാക്ടറികൾക്ക് തങ്ങളുടെ അത്യാവശ്യ ബാധ്യതകൾ തീർക്കാനും പ്രാദേശിക ഉത്പാദനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള നേരിട്ടുള്ള വായ്പാ സഹായമായഫാക്ടറികൾക്കുള്ള വർക്കിംഗ് ക്യാപിറ്റൽ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട് നിലവിലെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും ഖത്തറിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനും ഈ തന്ത്രപരമായ നീക്കം സഹായിക്കുമെന്ന് ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img