05:15am 12 November 2026
NEWS
എല്ലാവർക്കും മാന്യമായ ജീവിതം'; വൻ ലക്ഷ്യങ്ങളോടെ ഖത്തർ ചാരിറ്റിയുടെ പുതിയ പഞ്ചവത്സര പദ്ധതി
18/05/2026  01:56 PM IST
nila
എല്ലാവർക്കും മാന്യമായ ജീവിതം; വൻ ലക്ഷ്യങ്ങളോടെ ഖത്തർ ചാരിറ്റിയുടെ പുതിയ പഞ്ചവത്സര പദ്ധതി

 


ദോഹ: പ്രമുഖ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ ഖത്തർ ചാരിറ്റി, വരും വർഷങ്ങളിലെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്ന പുതിയ തന്ത്രപ്രധാന പദ്ധതി (2026-2030) പ്രഖ്യാപിച്ചു. സംഘടനയുടെ മാനുഷിക-വികസന പ്രവർത്തനങ്ങളുടെ സ്വാധീനം ഖത്തറിനകത്തും അന്താരാഷ്ട്ര തലത്തിലും കൂടുതൽ വ്യാപിപ്പിക്കാനും, സ്ഥാപനത്തിന്റെ സുസ്ഥിരത വർദ്ധിപ്പിക്കാനുമാണ് പുതിയ പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്.
​സാമൂഹിക വികസന-കുടുംബ കാര്യ മന്ത്രിയും ചാരിറ്റബിൾ ആക്റ്റിവിറ്റീസ് റെഗുലേറ്ററി അതോറിറ്റി ബോർഡ് ചെയർപേഴ്സണുമായ ഹെച്ച്.ഇ ബുഥൈന ബിൻത് അലി അൽ ജാബർ അൽ നുഐമിയുടെ മുഖ്യകാർമ്മികത്വത്തിൽ ദോഹയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുതിയ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടത്.ഖത്തർ ചാരിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ നാസർ ബിൻ ജാസിം അൽ ഥാനി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പുതിയ തന്ത്രപ്രധാന പദ്ധതി ഖത്തറിന്റെ 'മൂന്നാം ദേശീയ വികസന തന്ത്രം' (Third National Development Strategy), ഖത്തർ നാഷണൽ വിഷൻ 2030, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) എന്നിവയുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് വികസനവും അന്തസ്സും സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കുക എന്ന കാഴ്ചപ്പാടോടെ, കൂടുതൽ സ്വാധീനമുള്ള ഒരു സുസ്ഥിര അന്താരാഷ്ട്ര സംഘടനയായി ഖത്തർ ചാരിറ്റിയെ മാറ്റാൻ ഈ പുതിയ പദ്ധതിയിലൂടെ സാധിക്കും," - ഷെയ്ഖ് ഹമദ് അൽ ഥാനി കൂട്ടിച്ചേർത്തു.വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളിൽ 80 ശതമാനത്തിലധികം ആ രാജ്യങ്ങളുടെ ദേശീയ വികസന പദ്ധതികളുമായി സംയോജിപ്പിച്ചാണ് പൂർത്തിയാക്കിയത്. കൂടാതെ, സംഘടനയിലെ നേതൃപദവികളിൽ 90 ശതമാനവും സ്വദേശിവൽക്കരിക്കാനും ഖത്തറി പ്രതിഭകളെ ആകർഷിക്കാനും മുൻ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്.
​'എല്ലാവർക്കും മാന്യമായ ജീവിതം' (A Decent Life for All) എന്ന മുദ്രാവാക്യവുമായി സർക്കാർ സംവിധാനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, യു.എൻ ഏജൻസികൾ, ദാതാക്കൾ, സന്നദ്ധപ്രവർത്തകർ എന്നിവരെയെല്ലാം ഒന്നിപ്പിച്ചുകൊണ്ട് കൂടുതൽ ശക്തമായ ചുവടുവെപ്പുകൾക്കാണ് ഖത്തർ ചാരിറ്റി പുതിയ പദ്ധതിയിലൂടെ തുടക്കം കുറിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img