03:03am 01 September 2026
NEWS
ഖത്തർ ചേംബർ അറബ്-ബ്രസീലിയൻ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തു
30/08/2026  01:25 PM IST
nila
ഖത്തർ ചേംബർ അറബ്-ബ്രസീലിയൻ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തു

 


​സാവോപോളോ:ബ്രസീലിലെ സാവോ പോളോയിൽ സംഘടിപ്പിച്ച അഞ്ചാമത് അറബ്-ബ്രസീലിയൻ സാമ്പത്തിക ഫോറത്തിൽ ഖത്തർ ചേംബർ പങ്കെടുത്തു. അറബ് രാജ്യങ്ങളും ബ്രസീലും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
​ഖത്തർ ചേംബർ ബോർഡ് അംഗവും ഫുഡ് സെക്യൂരിറ്റി, എൻവയോൺമെന്റ്, ടെക്നോളജി ആന്റ് ഇന്നൊവേഷൻ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ അഹമ്മദ് അൽ ഉബൈദ്‌ലി ഫോറത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ചു. 'ഭക്ഷ്യസുരക്ഷ, കാർഷിക ബിസിനസ്സ്, വളം വിതരണത്തിലെ സുസ്ഥിരത' എന്ന വിഷയത്തിൽ നടന്ന രണ്ടാമത് സെഷനിൽ അദ്ദേഹം സംസാരിച്ചു.
​ഗ്ലോബൽ ലോജിസ്റ്റിക്സ് രംഗത്ത് ഖത്തറിന്റെ പങ്കിനെയും ഭക്ഷ്യസുരക്ഷാ രംഗത്തെ മുന്നേറ്റങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.ഭക്ഷ്യോത്പാദനം, വളം, കോൾഡ് ചെയിൻ ലോജിസ്റ്റിക്‌സ്, കാർഷിക സാങ്കേതികവിദ്യ (AgTech) എന്നീ മേഖലകളിൽ ഖത്തറിലെയും ബ്രസീലിലെയും സ്വകാര്യ മേഖലകൾ തമ്മിൽ ശക്തമായ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും അൽ ഉബൈദ്‌ലി വ്യക്തമാക്കി. Traditional രീതിയിലുള്ള വ്യാപാര ബന്ധങ്ങൾക്കപ്പുറം ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ നിക്ഷേപ പങ്കാളിത്തത്തിലേക്ക് മാറാൻ ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img