06:29pm 04 September 2026
NEWS
പേയ്‌മെന്റ് സേവനദാതാക്കൾക്ക് ആർ.ടി.ജി.എസ് സംവിധാനത്തിലേക്ക് നേരിട്ട് പ്രവേശനം; ചരിത്രപരമായ നീക്കവുമായി ഖത്തർ സെൻട്രൽ ബാങ്ക്
02/09/2026  09:56 AM IST
nila
പേയ്‌മെന്റ് സേവനദാതാക്കൾക്ക് ആർ.ടി.ജി.എസ് സംവിധാനത്തിലേക്ക് നേരിട്ട് പ്രവേശനം; ചരിത്രപരമായ നീക്കവുമായി ഖത്തർ സെൻട്രൽ ബാങ്ക്

​ദോഹ: രാജ്യത്തെ സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിനുമായി സുപ്രധാന തീരുമാനവുമായി ഖത്തർ സെൻട്രൽ ബാങ്ക് (QCB). പേയ്‌മെന്റ് സേവനദാതാക്കൾക്ക് (Payment Service Providers) ഖത്തർ സെൻട്രൽ ബാങ്കിൽ അക്കൗണ്ട് തുറക്കുന്നതിനും റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (QA-RTGS) സംവിധാനത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുമാണ് അനുമതി നൽകിയിരിക്കുന്നത്.
​ഇടനിലക്കാരുടെ സഹായമില്ലാതെ തന്നെ വ്യാപാരികളുടെ ഇടപാടുകൾ (Merchants' Dues) നേരിട്ട് പൂർത്തിയാക്കാൻ (Direct Settlement) പുതിയ തീരുമാനത്തിലൂടെ സാധിക്കും. ഇടനിലക്കാരുടെ പങ്കാളിത്തം ഒഴിവാകുന്നതോടെ പേയ്‌മെന്റ് സേവനദാതാക്കൾക്കും വ്യാപാരികൾക്കും പ്രവർത്തനച്ചെലവിൽ വലിയ കുറവുണ്ടാകും.
തൃതീയ സാമ്പത്തിക മേഖല തന്ത്രത്തിന്റെ (Third Financial Sector Strategy) ഭാഗമായാണ് സെൻട്രൽ ബാങ്കിന്റെ ഈ നടപടി.സദാദ് പേയ്‌മെന്റ് സൊല്യൂഷൻസ് (Sadad Payment Solutions), ഡിപ്സി (Dipsy) എന്നീ സ്ഥാപനങ്ങളാണ് ആർ.ടി.ജി.എസ് (QA-RTGS) സംവിധാനത്തിലേക്ക് നേരിട്ട് പ്രവേശനം നേടിയ ആദ്യ പേയ്‌മെന്റ് സേവനദാതാക്കൾ.പേയ്‌മെന്റ് പ്രക്രിയ കൂടുതൽ ലളിതമാകുന്നതോടെ വേഗതയേറിയതും സുരക്ഷിതവുമായ ഇടപാടുകൾ ഉറപ്പാക്കാം.സെറ്റിൽമെന്റ് ഇടപാടുകളിൽ നേരിട്ടുള്ള മേൽനോട്ടവും പരിശോധനയും നടത്താൻ ഖത്തർ സെൻട്രൽ ബാങ്കിന് സാധിക്കും.
​നിശ്ചിത നിബന്ധനകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി വരും ദിവസങ്ങളിൽ കൂടുതൽ പേയ്‌മെന്റ് സേവനദാതാക്കൾക്ക് ഈ സംവിധാനത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img