01:42pm 14 August 2026
NEWS
പ്രാർത്ഥനാനിർഭരമായ മനസ്സോടെ ഖത്തർ;ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിക്ക് വിടചൊല്ലി ജനാസ നമസ്കാരം
13/07/2026  09:36 AM IST
nila
പ്രാർത്ഥനാനിർഭരമായ മനസ്സോടെ ഖത്തർ;ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിക്ക് വിടചൊല്ലി ജനാസ നമസ്കാരം

 


ദോഹ: നന്മയുടെയും വികസനത്തിന്റെയും വഴിയിൽ രാജ്യത്തെ നയിച്ചഫാദർ അമീറിന്
കണ്ണീരോടെയും പ്രാർത്ഥനയോടെയും ഖത്തർവിടചൊല്ലി.
ആകാശവും ഭൂമിയും പ്രാർത്ഥനാനിർഭരമായ  ആത്മീയസായാഹ്നത്തിൽഫാദർ അമീർ 
ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ മയ്യത്ത് നമസ്കാരം ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ നടന്നു.മഗ്‌രിബ് നമസ്കാരത്തിന് ശേഷം പ്രിയപ്പെട്ട പിതാവിനായുള്ള ജനാസ നമസ്കാരത്തിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു  
വിതുമ്പുന്ന മനസ്സുകളോടെ ഒത്തുകൂടിയ ജനസാഗരത്തെ സാക്ഷിനിർത്തിയാണ്  മയ്യിത്ത് നമസ്കാരം നടന്നത്    നമസ്കാരത്തിന്   രാജ്യത്തിന്റെ ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽ താനി, പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി എന്നിവരുൾപ്പെടെയുള്ള ഭരണാധികാരികളും മക്കളും ഔദ്യോഗിക പ്രതിനിധികളും അമീറിനൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നു.രാജ്യത്തെ പുതിയൊരു യുഗത്തിലേക്ക് നയിച്ച ആ ദീർഘദർശിക്ക് വിട നൽകാൻ സ്വദേശികളും വിദേശികളും ഔദ്യോഗിക പ്രതിനിധികളുമടങ്ങുന്ന ജനസാഗരം പള്ളിയിലേക്ക്  ഒഴുകിയെത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img