
ദോഹ: 'കായികം ഞാൻ തിരഞ്ഞെടുത്തു' (I Chose Sports) എന്ന മുദ്രാവാക്യവുമായി 2026-ലെ ദേശീയ കായിക ദിനം ആഘോഷിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 10 ചൊവ്വാഴ്ച രാജ്യം മുഴുവൻ ഒരു വലിയ കായിക വേദിയായി മാറും. 800-ലധികം വൈവിധ്യമാർന്ന കായിക പരിപാടികളാണ് വിവിധ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.ദേശീയ കായിക ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമായ QOC ഹാഫ് മാരത്തൺ പുലർച്ചെ 6:00-ന് ലുസൈൽ ബൊളിവാർഡിൽ ആരംഭിക്കും. 21 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മത്സരത്തിൽ പ്രൊഫഷണൽ അത്ലറ്റുകൾ മുതൽ സാധാരണക്കാർ വരെ പങ്കെടുക്കും.രാവിലെ 7:00-ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം റോഡിൽ ആവേശകരമായ 'ഫൺ റൺ' നടക്കും.എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം 12 വയസ്സിന് മുകളിലുള്ള വനിതകൾക്കായി മാറ്റിവെച്ചിരിക്കുന്നു. ഇവിടെ വനിതകളുടെ ഫുട്ബോൾ ഫൈനലും തടസ്സപ്പന്തയങ്ങളും (Obstacle course) നടക്കും.കായിക ദിനത്തിൽ എജ്യൂക്കേഷൻ സിറ്റി പൂർണ്ണമായും കാർ രഹിതമായിരിക്കും. മെട്രോ വഴിയോ ട്രാം വഴിയോ ഇവിടേക്ക് എത്താം.രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ നീളുന്ന പരിപാടികളാണ് ആസ്പയർ പാർക്കിലുള്ളത്. ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ചെസ്സ് തുടങ്ങിയ വിനോദങ്ങളിൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് പങ്കെടുക്കാം.മിനിസ്ട്രി ഓഫ് ഇന്റീരിയറും (MOI) ലഖ്വിയയും സംയുക്തമായി സ്റ്റേഡിയം 974-ൽ തന്ത്രപരമായ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. സിവിൽ ഡിഫൻസ് മത്സരങ്ങൾ, കോസ്റ്റ് ഗാർഡ് മത്സരങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
8:മണിമുതൽ മുതൽമുശൈരിബ് ഡൗൺടൗണിൽ
കമ്മ്യൂണിറ്റി ഫിറ്റ്നസ് & യോഗനടക്കും.
8മണിമുതൽ 1മണിവരെ
പേൾ ഖത്തറിൽ വാക്കത്തോൺ & വാട്ടർ സ്പോർട്സ്,
മിന പോർട്ട് (ഓൾഡ് പോർട്ട്) മൂവ് സ്പോർട്സ് ഫെസ്റ്റിവൽഎന്നിവ നടക്കും. 6:മണിമുതൽ 12മണിവരെ
പേർപ്പിൾ ഐലൻഡിൽ നേച്ചർ വോക്കിംഗ് & കയാക്കിംഗ്ഒരുക്കിയിട്ടുണ്ട്.
3-2-1 ഒളിമ്പിക് മ്യൂസിയത്തിൽ ഇന്ററാക്ടീവ് ചലഞ്ചുകൾഅരങ്ങേറും.
പരിപാടികൾക്കും മുൻകൂട്ടി ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമാണ്.കായിക വിനോദങ്ങൾക്ക് അനുയോജ്യമായ വസ്ത്രങ്ങളും ഷൂസും ധരിക്കുക. എജ്യൂക്കേഷൻ സിറ്റി പോലുള്ള ഇടങ്ങളിൽ തോളും മുട്ടും മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്നും തിരക്ക് ഒഴിവാക്കാൻ ദോഹ മെട്രോ സേവനം പ്രയോജനപ്പെടുത്തണമെന്നും കായികമന്ത്രാലയം പൊതു
ജനങ്ങളോട് അഭ്യർത്ഥിച്ചു.ഖത്തർ ഒരു കായിക രാഷ്ട്രമായി മാറുന്നതിന്റെ വിളംബരമാകുന്ന ഈ ദിനത്തിൽ, പ്രായഭേദമന്യേ എല്ലാ പ്രവാസികളും സ്വദേശികളും കായിക മേളകളിൽ പങ്കുചേരാൻ അധികൃതർ ആഹ്വാനം ചെയ്തു.വിവിധ പ്രവാസി സംഘടനകളും കായികമത്സരങ്ങൾ സംഘടിപ്പിക്കും.











