08:18am 13 November 2026
NEWS
ജി.സി.സി പെട്രോളിയം കോർപ്പറേഷൻ സമിതിയുടെ അടിയന്തര യോഗത്തിൽ ഖത്തർ പങ്കെടുത്തു
03/07/2026  10:45 AM IST
nila
ജി.സി.സി പെട്രോളിയം കോർപ്പറേഷൻ സമിതിയുടെ അടിയന്തര യോഗത്തിൽ ഖത്തർ പങ്കെടുത്തു

 


​ദോഹ: ജി.സി.സി പെട്രോളിയം കോർപ്പറേഷൻ സമിതിയുടെ അടിയന്തര യോഗത്തിൽ ഖത്തർ പങ്കെടുത്തു. വീഡിയോ കോൺഫറൻസ് വഴി വ്യാഴാഴ്ചയായിരുന്നു യോഗം ചേർന്നത്.
​ഖത്തറിനെ പ്രതിനിധീകരിച്ച് ഊർജ കാര്യ സഹമന്ത്രി എച്ച്.ഇ എൻജിനീയർ സാദ് ബിൻ ഷെരീദ അൽ കഅബി യോഗത്തിൽ പങ്കെടുത്തു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിലെ ഊർജ മന്ത്രിമാരും ജി.സി.സി ജനറൽ സെക്രട്ടറിയും യോഗത്തിൽ സന്നിഹിതരായിരുന്നു.
​2026 ഏപ്രിൽ 28-ന് നടന്ന ജി.സി.സി നേതാക്കളുടെ 19-ാമത് കൺസൾട്ടേറ്റീവ് മീറ്റിംഗിൽ എടുത്ത വിവിധ തീരുമാനങ്ങൾ യോഗം അവലോകനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img