03:42pm 08 August 2026
NEWS
ആണവ സുരക്ഷയിലും റേഡിയേഷൻ സംരക്ഷണത്തിലും സഹകരിക്കാൻ ഖത്തറും സൗദിയും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു
07/08/2026  12:43 PM IST
NILA
ആണവ സുരക്ഷയിലും റേഡിയേഷൻ സംരക്ഷണത്തിലും സഹകരിക്കാൻ ഖത്തറും സൗദിയും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു

 

 

​ദോഹ: ആണവ സുരക്ഷ, റേഡിയേഷൻ സംരക്ഷണം എന്നീ മേഖലകളിൽ പരസ്പര സഹകരണത്തിനും വിവരവിനിമയത്തിനുമായി ഖത്തറും സൗദി അറേബ്യയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെയും ഈ മേഖലയിൽ പരിചയസമ്പത്ത് പങ്കുവെക്കുന്നതിന്റെയും ഭാഗമായാണ് കരാർ.
​ഖത്തറിനെ പ്രതിനിധീകരിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അണ്ടർസെക്രട്ടറി എൻജിനീയർ അബ്ദുൽ അസീസ് ബിൻ അഹമ്മദ് ബിൻ അബ്ദുള്ള അൽ മഹ്മൂദും സൗദി അറേബ്യക്ക് വേണ്ടി ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഈസയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img