12:27am 22 October 2026
NEWS
റിയാദിലേക്കും ദമാമിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ച് ഖത്തർ എയർവേയ്‌സ്; ജിദ്ദയിലേക്കുള്ള സർവീസുകളിൽ കുറവ്
20/10/2026  12:15 PM IST
nila
റിയാദിലേക്കും ദമാമിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ച് ഖത്തർ എയർവേയ്‌സ്; ജിദ്ദയിലേക്കുള്ള സർവീസുകളിൽ കുറവ്

 


​ദോഹ: റിയാദിലേക്കും ദമാമിലേക്കുമുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഒക്ടോബർ 24 വരെയാണ് ഈ റൂട്ടുകളിൽ വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. കൂടാതെ, ജിദ്ദയിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം ഏഴിൽ നിന്ന് നാലായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
​നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പായി കമ്പനിയുമായി ബന്ധപ്പെടണമെന്ന് ഖത്തർ എയർവേയ്‌സ് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു. സാഹചര്യങ്ങൾക്കനുസരിച്ച് വിമാന സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.
​യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗുകൾക്കുമായി ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്പോ ഉപയോഗിക്കാവുന്നതാണ്. കൂടാതെ വെബ്‌സൈറ്റിലൂടെ കസ്റ്റമർ സർവീസ് ടീമുമായി നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img