
ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ ഖത്തർ എയർവേയ്‌സ് പരിമിതമായ സർവീസുകൾ നടത്തുന്നു. നിലവിൽ ഖത്തർ വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെങ്കിലും, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായാണ് ഈ തീരുമാനം.ദോഹയിലേക്കുള്ള വിമാനങ്ങൾ (മാർച്ച് 9, തിങ്കൾ): ലണ്ടൻ (LHR), ആംസ്റ്റർഡാം (AMS), ബെർലിൻ (BER), ഫ്രാങ്ക്ഫർട്ട് (FRA), സൂറിച്ച് (ZRH), മസ്‌കറ്റ് (MCT) എന്നീ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് വിമാനങ്ങൾ ഉണ്ടാകും.
ദോഹ ലക്ഷ്യസ്ഥാനമായ (Final Destination) യാത്രക്കാർക്ക് മാത്രമാണ് ഈ വിമാനങ്ങളിൽ അനുമതിയുള്ളത്.ദോഹയിൽ നിന്ന് ലണ്ടൻ, ആംസ്റ്റർഡാം, ബെർലിൻ, ഫ്രാങ്ക്ഫർട്ട്, സൂറിച്ച് എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ ഇന്ന് നടത്തിയിട്ടുണ്ട്. കുടുംബങ്ങൾക്കും, പ്രായമായവർക്കും, അടിയന്തര ചികിത്സാ ആവശ്യങ്ങളുള്ളവർക്കുമായിരുന്നു ഇതിൽ മുൻഗണന.











