07:11pm 14 September 2026
NEWS
ഖത്തർ എയർവേയ്‌സ് ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു; ഡിസംബർ 9 വരെ യാത്ര ചെയ്യാം
14/09/2026  12:46 PM IST
nila
ഖത്തർ എയർവേയ്‌സ് ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു; ഡിസംബർ 9 വരെ യാത്ര ചെയ്യാം

​ദോഹ: ഖത്തർ എയർവേയ്‌സ് വിമാന ടിക്കറ്റുകളിൽ ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചു. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് ടിക്കറ്റുകൾക്ക് പുറമെ അധിക ആവിയോസ് (Avios) പോയിന്റുകളും സ്വന്തമാക്കാൻ അവസരമുണ്ട്.ഫസ്റ്റ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് 15 ശതമാനവും ഇക്കോണമി ക്ലാസ് ടിക്കറ്റുകൾക്ക് 20 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കും.
PCQA26' എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് പ്രിവിലേജ് ക്ലബ്ബിൽ അംഗങ്ങളാകുന്നവർക്ക് 2000 ബോണസ് ആവിയോസ് (Avios) പോയിന്റുകൾ സ്വന്തമാക്കാം.ഓഫറുകൾ ലഭിക്കുന്നതിനായി ടിക്കറ്റുകൾ 2026 സെപ്റ്റംബർ 17-നകം ബുക്ക് ചെയ്യേണ്ടതാണ്.
ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് 2026 ഡിസംബർ 9 വരെയുള്ള തീയതികളിൽ യാത്ര ചെയ്യാം.
​യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്ത് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img