
ദോഹ: ഖത്തറിന്റെ പരിസ്ഥിതി സംരക്ഷണത്തെയും, ഭക്ഷ്യസുരക്ഷയെയും, ഡിജിറ്റൽ മാറ്റങ്ങളെയും, സമൂഹ ക്ഷേമത്തെയും ലക്ഷ്യമാക്കി നടത്തുന്ന മുന്നേറ്റങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ രേഖയായി
മുനിസിപ്പാലിറ്റിമന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ 2025ലെ സുസ്ഥിരത റിപ്പോർട്ട്.
ഗ്ലോബൽ റിപ്പോർട്ടിംഗ് ഇൻഷ്യേറ്റീവ് (GRI) ചട്ടക്കൂടനുസരിച്ച് തയ്യാറാക്കിയ ഈ റിപ്പോർട്ട്, ഖത്തർ നാഷണൽ വിഷൻ 2030 മൂന്നാമത് ദേശീയ വികസന തന്ത്രം (2024–2030), ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) എന്നിവയുമായി ചേർന്നാണ് രൂപപ്പെടുത്തിയിരിക്കുന്നത്.മാലിന്യസംസ്കരണം, നഗരനിർമാണം, കൃഷി, അടിസ്ഥാനസൗകര്യ വികസനം, സാമൂഹ്യ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ സുസ്ഥിരതയെ മുഖ്യാധാരമാക്കി നടപ്പാക്കുന്ന പദ്ധതികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.മുനിസിപ്പൽ മേഖലയിലെ ആദ്യ സമഗ്രമായ ഈ റിപ്പോർട്ട് തെളിവാടിസ്ഥാനത്തിലുള്ള തീരുമാനങ്ങളുടെയും സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും പുതിയ മാനദണ്ഡം സ്ഥാപിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
റിപ്പോർട്ടിൽ ഗ്രീൻഹൗസ് വാതക ഉൽപ്പാദനം, ഊർജ്ജ-ജല ഉപയോഗം, ഹരിത മേഖലാ വികസനം, സാമൂഹിക ഉൾക്കൊള്ളിക്കൽ, ഡിജിറ്റൽ നവീകരണം എന്നിവ സംബന്ധിച്ച കണക്കുകളും വെളിപ്പെടുത്തിയിട്ടുണ്ട്.










