08:47pm 11 November 2026
NEWS
നഗരവികസനത്തിൽ ഖത്തർ മുന്നോട്ട്: മുനിസിപ്പാലിറ്റി മന്ത്രാലയം ‘സുസ്ഥിരത റിപ്പോർട്ട് 2025’ പുറത്തിറക്കി
08/11/2025  02:15 PM IST
nila
നഗരവികസനത്തിൽ ഖത്തർ മുന്നോട്ട്: മുനിസിപ്പാലിറ്റി മന്ത്രാലയം ‘സുസ്ഥിരത റിപ്പോർട്ട് 2025’ പുറത്തിറക്കി


 
ദോഹ: ഖത്തറിന്റെ പരിസ്ഥിതി സംരക്ഷണത്തെയും, ഭക്ഷ്യസുരക്ഷയെയും, ഡിജിറ്റൽ മാറ്റങ്ങളെയും, സമൂഹ ക്ഷേമത്തെയും ലക്ഷ്യമാക്കി നടത്തുന്ന മുന്നേറ്റങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ രേഖയായി
മുനിസിപ്പാലിറ്റിമന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ 2025ലെ സുസ്ഥിരത റിപ്പോർട്ട്.
ഗ്ലോബൽ റിപ്പോർട്ടിംഗ് ഇൻഷ്യേറ്റീവ് (GRI) ചട്ടക്കൂടനുസരിച്ച് തയ്യാറാക്കിയ ഈ റിപ്പോർട്ട്, ഖത്തർ നാഷണൽ വിഷൻ 2030 മൂന്നാമത് ദേശീയ വികസന തന്ത്രം (2024–2030), ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) എന്നിവയുമായി ചേർന്നാണ് രൂപപ്പെടുത്തിയിരിക്കുന്നത്.മാലിന്യസംസ്‌കരണം, നഗരനിർമാണം, കൃഷി, അടിസ്ഥാനസൗകര്യ വികസനം, സാമൂഹ്യ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ സുസ്ഥിരതയെ മുഖ്യാധാരമാക്കി നടപ്പാക്കുന്ന പദ്ധതികളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.മുനിസിപ്പൽ മേഖലയിലെ ആദ്യ സമഗ്രമായ ഈ റിപ്പോർട്ട് തെളിവാടിസ്ഥാനത്തിലുള്ള തീരുമാനങ്ങളുടെയും സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും പുതിയ മാനദണ്ഡം സ്ഥാപിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
റിപ്പോർട്ടിൽ ഗ്രീൻഹൗസ് വാതക ഉൽപ്പാദനം, ഊർജ്ജ-ജല ഉപയോഗം, ഹരിത മേഖലാ വികസനം, സാമൂഹിക ഉൾക്കൊള്ളിക്കൽ, ഡിജിറ്റൽ നവീകരണം എന്നിവ സംബന്ധിച്ച കണക്കുകളും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img