02:55am 29 October 2026
NEWS
ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
21/05/2025  09:36 AM IST
nila
ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

ദോഹ :ഖത്തറിലെ അടൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ( സീഖ )യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ സീലിയോൺ സൊല്യൂഷൻസ് - ACE ബാഡ്മിന്റൺ ടൂർണമെന്റ്  സമാപിച്ചു.
വെള്ളിയാഴ്ച്ച വുക്കൈർ മാർവെൽ  ബാഡ്മിന്റൺ അക്കാഡമിയിൽ  ഉച്ചക്ക് 2 മണി മുതൽ 10 മണി വരെ നടന്ന ടൂർണമെന്റിൽ ഏഴോളം രാജ്യങ്ങളിൽ നിന്നുള്ള 140 ബാഡ്മിന്റൺ താരങ്ങൾ പങ്കെടുത്തു. 
ഖത്തർ ബാഡ്മിന്റൺ അപെക്സ് ബോഡിയുടെ നിയന്ത്രണത്തിൽ മൂന്ന് ക്യാറ്റഗറിയിൽ ആയി സംഘടിപ്പിച്ച മല്സരങ്ങളിൽ കാറ്റഗറി D ഇൽ ബാഡ്മിന്റൺ സിറ്റി ക്ലബ്ബിലെ ഷഹീൻ, സുശീൽ എന്നിവരും കാറ്റഗറി E ഇൽ സ്റ്റാർ സ്പോർട്സ് ക്ലബ്ബിലെ മുഹമ്മദ് റജബ്, ഷബീർ ടി കളത്തിൽ എന്നിവരും കാറ്റഗറി എ ഇൽ മാർവെൽ ബാഡ്മിന്റൺ ക്ലബ്ബിലെ അബ്ദുൽ മാലിക്, റസൂ അഹ്മദ് എന്നിവരും വിജയികളായി.  സമ്മാനദാനചടങ്ങിൽ സീഖ അലുംനി പ്രസിഡന്റ് ശ്രീനാഥ് പറമ്പത് അധ്യക്ഷനായിരിന്നു. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ഓകെ പരുമല, എഞ്ചിനിയേർസ് ഫോറം പ്രസിഡന്റ് ആഷിഖ് അഹമ്മദ് , ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ, സ്പോർട്സ് സെക്രട്ടറി ലബീബ്, സീലിയൻ സൊല്യൂഷൻസ് ജനറൽ മാനേജർ സെൽവകുമാരൻ  എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി. ആതിര സ്വാഗതവും അലുംനി ജനറൽ സെക്രട്ടറി റിജോ റോയി നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img