07:22am 09 November 2026
NEWS
രാജ്യാന്തര തലത്തിൽ ശ്രദ്ധേയ നേട്ടം: സ്‍റ്റീവി അവാർഡ് കരസ്ഥമാക്കി ഖത്തറിന്റെ 'ഹയാ' പ്ലാറ്റ്‌ഫോം
04/08/2026  02:03 PM IST
NILA
രാജ്യാന്തര തലത്തിൽ ശ്രദ്ധേയ നേട്ടം: സ്‍റ്റീവി അവാർഡ് കരസ്ഥമാക്കി ഖത്തറിന്റെ ഹയാ പ്ലാറ്റ്‌ഫോം

 


​ദോഹ:സാങ്കേതികവിദ്യയിലെ മികവിനുള്ള 2026-ലെ ആഗോള സ്റ്റീവി അവാർഡിൽ (Stevie Awards for Excellence in Technology) മികച്ച നേട്ടവുമായി ഖത്തറിന്റെ ഔദ്യോഗിക എൻട്രി വിസ പ്ലാറ്റ്‌ഫോമായ 'ഹയാ' (Haya). ഗവൺമെന്റ് ടെക്നോളജിയിലെ മികച്ച സാങ്കേതിക സഹായത്തിനുള്ള വിഭാഗത്തിലാണ് (Technical Innovation in Government Technology) ഹയാ പ്ലാറ്റ്‌ഫോം വിള്ളി അവാർഡ് (Silver Award) സ്വന്തമാക്കിയത്. ഖത്തർ ടൂറിസമാണ് ഈ വിവരം അറിയിച്ചത്.
​കൃത്രിമബുദ്ധി (AI), സുരക്ഷിത ഡിജിറ്റൽ സംവിധാനങ്ങൾ, സ്മാർട്ട് സംയോജനം എന്നിവ അടിസ്ഥാനമാക്കി നൽകുന്ന മികച്ച ഗവൺമെന്റ് സേവനങ്ങൾ പരിഗണിച്ചാണ് ഈ പുരസ്കാരം.തിരിച്ചറിയൽ പരിശോധന, വിസ അംഗീകാരങ്ങൾ, പണമടയ്ക്കൽ, അറിയിപ്പുകൾ തുടങ്ങിയവയെല്ലാം ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നതും ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR), പാസ്‌പോർട്ട് അപഗ്രഥന സാങ്കേതികവിദ്യ, അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ (ICAO) മാനദണ്ഡങ്ങൾ പാലിച്ചുള്ള ഇമേജ് വേരിഫിക്കേഷൻ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കുന്നതും ഹയയുടെ സവിശേഷതയാണ്.2025-ൽ ഏകദേശം 8,50,000 അപേക്ഷകളാണ് പ്ലാറ്റ്‌ഫോം വഴി പൂർത്തിയാക്കിയത്. ശരാശരി 35 സെക്കൻഡിൽ ഒരു ഇലക്ട്രോണിക് ആക്‌സസ് കാർഡ് എന്ന വേഗതയിൽ വിവരങ്ങൾ പ്രോസസ്സ് ചെയ്യാൻ സാധിച്ചു. അപേക്ഷകളിലെ വിവര തിരുത്തലുകളുടെ നിരക്ക് 5 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു.
​"ആഗോളതലത്തിൽ ലഭിച്ച ഈ അംഗീകാരം ഹയാ പ്ലാറ്റ്‌ഫോമിന്റെ നൂതന സാങ്കേതിക മികവിനുള്ള തെളിവാണ്. ഖത്തറിലേക്ക് എത്തുന്ന യാത്രക്കാർക്ക് വിസ അപേക്ഷ മുതൽ രാജ്യത്ത് എത്തുന്നതുവരെ സുഗമമായ അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഹയാ പ്ലാറ്റ്‌ഫോംഡയറക്ടർസഈദ് അൽ കുവാരിപറഞ്ഞു.ഖത്തർ ടൂറിസം നിയന്ത്രിക്കുന്ന 'ഹയാ'p പ്ലാറ്റ്‌ഫോം രാജ്യത്തിലേക്കുള്ള ഔദ്യോഗിക ഡിജിറ്റൽ പ്രവേശന കവാടമാണ്. 70-ലധികം രാജ്യങ്ങളിൽ നിന്നായി പ്രതിവർഷം 12,000-ത്തിലധികം നാമനിർദ്ദേശങ്ങൾ ലഭിക്കുന്ന അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തമായ പുരസ്കാരങ്ങളിലൊന്നാണ് സ്റ്റീവി അവാർഡുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img