
ദോഹ:പ്രവാസികൾക്കിടയിലെ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുകയെന്നലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്യു ട്രാക്ക് കലാകുടുംബം സംഘടിപ്പിക്കുന്ന 'സല്ലാപസരിഗമ' സംഗീതവിരുന്ന് മെയ് 7 വ്യാഴാഴ്ച ഗൾഫ് സിനിമയ്ക്ക് സമീപമുള്ള ഐ ബാക്ക് റെസ്റ്റോറന്റിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 6മണിമുതൽ ആരംഭിക്കുന്ന ഗാനമേളയിൽ ജി സി സി യിലെ പ്രമുഖ ഗായകൻ റിയാസ് കരിയാട്
മുഖ്യാഥിതിയായിരിക്കും.ശർബീന കാലിക്കറ്റ്, റിയാസ് തൃശൂർ,ഇ. വി റഹിം,
ഷഫീക് മാളിയേക്കൽ തുടങ്ങിയഗായകർ വിവിധ ഭാഷാഗാനങ്ങൾ ആലപിക്കും.2025 ജൂലയ് 11ന് രൂപീകരിച്ച സംഘടനയുടെ
പതിനഞ്ചാമത് പ്രോഗ്രാമാണ് മെയ് 7 നടക്കുന്നത്.ഓൾഡ്
ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റൊറിയത്തിൽ നടന്ന പ്രഥമ പരിപാടിയിൽ 60 ൽ പരം ഗായകർക്കാണ് വേദിയൊരുക്കിയത്. അംഗങ്ങൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന ക്യു ട്രാക്ക്ലേബർക്യാമ്പുകളിലെതൊഴിലാളികൾക്കായി വാരാന്ത്യങ്ങളിൽ സംഗീതനിശകൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. നാട്ടിലെ പ്രമുഖരായ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവേശന പാസുകളില്ലാതെ സൗജന്യമായി സ്റ്റേജ് ഷോ ആസൂത്രണം ചെയ്തുവരുന്നതായി ഭാരവാഹികൾ പറഞ്ഞു. കറി ലീവ്സ് റെസ്റ്റോറന്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്യു ട്രാക്ക് പ്രസിഡന്റ് ഇ വി റഹീം, ജനറൽ സെക്രട്ടറി സമീർ സൂപ്പി ബി എം, ഉപദേശക സമിതി ചെയർമാൻ അഹമ്മദ് കുട്ടി, ഗായിക ശർബീന കാലിക്കറ്റ്, അജിനാസ് കായക്കൊടി
എന്നിവർ പങ്കെടുത്തു.











