09:39pm 03 September 2026
NEWS
ക്യു മലയാളം ഗസൽ ഖവാലി നൈറ്റ്‌ പോസ്റ്റർ പ്രകാശനം ചെയ്തു
14/01/2025  12:23 AM IST
ക്യു മലയാളം ഗസൽ ഖവാലി നൈറ്റ്‌ പോസ്റ്റർ പ്രകാശനം ചെയ്തു

ക്യൂ മലയാളം, ഖത്തറിൽ കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് പതിനഞ്ചിലധികം വർഷമായി സജീവമായി രംഗത്തുള്ള ക്യൂ മലയാളം അതിന്റെ 2025 ലെ ആദ്യ പരിപാടി 'യൂണിപ്പാർട്-ക്യൂ മലയാളം വഹീ ആസ്മാൻ വഹീ സമീൻ' - ഗസൽ ഖവാലി നൈറ്റിന്റെ പോസ്റ്റർ പ്രകാശനം നടന്നു. ചടങ്ങിൽ കൺവീനർ ഇഖ്ബാൽ, യൂണിപ്പാർട് Trading പ്രതിനിധികളായ നിതീഷ് , നിലേഷ് , Canopus star പ്രതിനിധികളായ മനോജ്, അതുല്യ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു . പ്രസിഡന്റ് നവാസ് , സെക്രറട്ടറി മുർഷിദ് എന്നിവർ സംഘടനയെയും പരിപാടിയുടെ സവിശേഷതകളും കുറിച്ചു സംസാരിച്ചു . അതിരുകളില്ലാത്ത സംഗീതത്തിന്റെ സായാഹ്നം ഇൻഡോ-പാക് സംഗീതത്തിന്റെ സവിശേഷമായ അവതരണമാണ്. ചടങ്ങിൽ ക്യൂ മലയാളം ട്രഷറർ മുഹമ്മദ് റാഫി ആനക്കര, വൈസ് പ്രസിഡന്റ് ശ്രീകല പ്രകാശൻ, ജോയിന്റ് സെക്രട്ടറി ദിലീഷ് , മജീദ് നാദാപുരം എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img