
ചെങ്ങന്നൂർ: സ്നേഹ തണൽ ഒരുക്കി പുത്തൻകാവ് മെട്രോപ്പോലീറ്റൻ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം. ചെങ്ങന്നൂർ,
കീഴ്ചേരിമേൽ ചണ്ണത്തും കാലായിൽ ജോയമ്മ സി.കെ. യ്ക്കാണ് വെയിലത്തും മഴയത്തും രക്ഷനേടാൻ - കുട നൽകിയത്.
ചെങ്ങന്നൂർ ഐ. ടി.ഐ ജംഗ്ഷനും സമീപം എം.സി.റോഡിന്റ വശത്ത് വർഷങ്ങളായി കച്ചവടം നടത്തുകയായിരുന്നു ജോയമ്മ . പ്ര തികൂല കാലാവസ്ഥയിലും കച്ചവടം നടത്തുന്ന കാഴ്ച സ്ക്കൂൾ നാഷണൽ സർവീസ് സ്കീംവിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടു അങ്ങനെ അവരുടെ സ്നേഹ കുടക്കയിലെ കാശ് കൊണ്ടാണ് ജോയമ്മക്ക് കുട വാങ്ങി നൽകിയത്. കഴിഞ്ഞ ദിവസം ജോയമ്മക്ക് സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ജീൻസി പോളിന്റെയും വോളന്റിയർ ലീഡർ അബിയ സൂസൻ റോയിയുടേയും നേതൃത്വത്തിലാണ് കുട കൈമാറിയത്. യോഗത്തിൽ അലൻ മനോജ്,
അഭിരാമ്.ആർ,
സോണൽ ഏബ്രഹാം തോമസ്, ആൻ സാറ മാത്യു, സുപ്രിയാ . കെ.പി എന്നിവർ പ്രസംഗിച്ചു.











