04:46am 11 November 2026
NEWS
പി ടി ഉഷയുടെ ഏക മകൻ ഡോ. വിസ്നേഷ് ഉജ്ജ്വൽ വിവാഹിതനായി.
25/08/2025  08:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പി ടി ഉഷയുടെ ഏക മകൻ ഡോ. വിസ്നേഷ് ഉജ്ജ്വൽ വിവാഹിതനായി.

കൊച്ചി: രാജ്യത്തിന്റെ അഭിമാന കായികതാരവും രാജ്യസഭാം അംഗവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ  അദ്യക്ഷയുമായ പി ടി ഉഷയുടെ ഏക മകൻ ഡോ. വിസ്നേഷ് ഉജ്ജ്വൽ വിവാഹിതനായി. കൊച്ചിയിൽ ലെ മെറിഡിയൻ ഹോട്ടലിൽ വെച്ചാണ് വിവാഹം നടന്നത്. ഒട്ടേറെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

കൊച്ചി വൈറ്റില ചെല്ലിയന്തര ശ്രീരാം കൃഷ്ണയിൽ അശോക് കുമാറിന്റെയും ഷിനിയുടെയും മകൾ കൃഷ്‌ണ ആണ് വധു. എംബിബിഎസ് സ്പോർട്‌സ് മെഡിസിൻ  പഠനം പൂർത്തിയാക്കിയ  ഡോ. വിസ്നേഷ് ഉജ്ജ്വൽ  ഡോക്ടറാണ്.

വിവാഹത്തിന് കേന്ദ്ര കായിക മന്ത്രി മൺസൂക് മാണ്ഡവ്യ. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനാബാൾ, കേന്ദ്ര പാർലമെൻററി കാര്യ സഹമന്ത്രി എൽ.മുരുകൻ, കേന്ദ്ര ഫിഷറീസ് വകുപ്പ് സഹ മന്ത്രി  ജോർജ് കുര്യൻ , സന്തോഷ് കുമാർ എംപി , ജോസ് കെ മാണി എംപി , ജോൺ ബ്രിട്ടാസ് എംപി, ഫ്രാൻസിസ് ജോർജ് എംപി, ഗോവ മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ള, മുൻ കേന്ദ്രമന്ത്രിവി മുരളീധരൻ, പി കെ കൃഷ്ണ ദാസ് ,  ഗോകുലം ഗോപാലൻ, നടനും സംവിധായകനുമായ ശ്രീനിവാസൻ, സംവിധായകൻ വിനയൻ  തുടങ്ങി നിരവധി പൗര പ്രമുഖരും  വ്യവസായികളും കലാകാരന്മാരും  ചടങ്ങിൽ എത്തിച്ചേർന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img