10:01am 19 August 2026
NEWS
ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും
18/08/2026  07:45 PM IST
nila
ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും

ചെങ്ങന്നൂർ: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡുകളെ തകർക്കുന്ന യുഡിഎഫ് സർക്കാർ നയത്തിനെതിരെ ബോർഡ്
ചെങ്ങന്നൂർ ഉപകാര്യാലയത്തിലേക്ക് ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ , മാന്നാർ ,മാവേലിക്കര ,ചാരുംമൂട്, കായംകുളം, ഹരിപ്പാട് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കോശി അലക്സ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ മുരളീധരൻ നായർ അധ്യക്ഷനായി. യൂണിയൻ ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം കെ മനോജ്, . വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി ഡി  സുനീഷ് കുമാർ ,കെ സുരേന്ദ്രൻ , കെ ആർ  ദേവരാജൻ, എസ്   സുഭാഷ്, കെ കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img