12:08pm 11 November 2026
NEWS
എറണാകുളം താലൂക്ക് ഓഫീസിന്റെ മുൻപിൽ നടത്തുന്ന പ്രതിഷേധ ധർണ
30/09/2025  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം  താലൂക്ക്  ഓഫീസിന്റെ മുൻപിൽ  നടത്തുന്ന  പ്രതിഷേധ ധർണ

എറണാകുളം : കളമശ്ശേരി  മാർത്തോമ ഭവന്റെ സ്ഥലം  അനധികൃതമായി   കയ്യേറി അതിന്റെ  ചുറ്റുമതിൽ നശിപ്പിച്ചു  നിർമ്മാണ പ്രവർത്തനങ്ങൾ  നടത്തിയതിനെതിരെ   ന്യൂനപക്ഷമോർച്ചയുടെ  നേതൃത്വത്തിൽ  നടത്തിയ  പ്രതിഷേധം  ഫലം കാണുകയും  കുറ്റക്കാരെ  അറസ്റ്റ് ചെയ്യുകയും  ചെയ്തത്  നമ്മുടെ  വിജയമാണ്. 

കോടതിയുടെ  പരിഗണനയിലുള്ള ന്യൂനപക്ഷ  വിഭാഗത്തിൽ ഉൾപ്പെട്ട  മാർത്തോമാ ഭവന്റെ സ്ഥലം കയ്യേറി  അനധികൃതമായി  നടത്തിയ  നിർമ്മാണ പ്രവർത്തനങ്ങൾ  ഇതുവരെ  പൂർവസ്ഥിതിയിൽ ആക്കാത്തത്  ഇവിടുത്തെ  പോലീസ്,  ഇടത് , വലത് രാഷ്ട്രീയ  ഗൂഢാലോചനയുടെ  ഭാഗമാണോ എന്നാണ്  സംശയിക്കുന്നത്.  

ആയതിനാൽ  എത്രയും വേഗം മാർത്തോമാ ഭവന്റെ സ്ഥലം കയ്യേറി  അനധികൃതമായി നിർമ്മിച്ച  വീടുകൾ  പൊളിച്ചു മാറ്റണമെന്നും  രാത്രിയുടെ മറവിൽ  കയ്യേറ്റക്കാർ തകർത്ത ടിവി ക്യാമറകളും,   പൊളിച്ച  മതിലും, കുടിവെള്ള സംവിധാനങ്ങളും  അടിയന്തരമായി പുനസ്ഥാപിക്കാനുള്ള   നടപടികൾ  റവന്യൂ അധികാരികളുടെ  ഭാഗത്തുനിന്നും  ഉണ്ടാകണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് നാളെ 30.09.2025 ന്  രാവിലെ    10. 30 ന്   ന്യൂനപക്ഷമോർച്ചയുടെ  നേതൃത്വത്തിൽ  എറണാകുളം  താലൂക്ക്  ഓഫീസിന്റെ മുൻപിൽ  നടത്തുന്ന  പ്രതിഷേധ ധർണയിൽ  സംസ്ഥാന, ജില്ലാ,  മണ്ഡല  നേതാക്കളും  കഴിയുന്നത്ര  പ്രവർത്തകരും  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു.  

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img