
പുലിയൂർ: വോട്ടവകാശം സംരക്ഷിക്കുന്നതിനുവേണ്ടി സമരം ചെയ്ത ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കന്മാരെയും ക്രൂരമായി അറസ്റ്റ് ചെയ്ത് നടപടിക്കെതിരെ പുലിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
യുഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ ഡി. നാഗേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീവ് വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ മോഹൻ സി നായർ, മിഥുൻ മധു മയൂരം, പി എസ് ചന്ദ്രദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.പി മോഹനൻ പിള്ള, സൂസമ്മ തോമസ്, മഹിള കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കമലമ്മ ഇടയശ്ശേരിൽ, സുജ അച്ചൻകുഞ്ഞ്, സോളമൻ അഗസ്റ്റിൻ, ജിനു തോനയ്ക്കാട്, സിറിൾരാജ്, ഡി.സന്തോഷ്,കെ.കെ ശിവദാസൻ പിളള, പി.സി രാജു,അജിത് കുമാർ,തോമസ് കുഞ്ഞപ്പി,ജോൺ മാത്യു,മോഹനൻ തിങ്കളാമുറ്റം,ജോർജ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.











