07:12pm 30 August 2026
NEWS
പ്രൊഫസർ എം. എം. കൽബുർഗി അനുസ്മരണം
30/08/2026  05:47 PM IST
nila
പ്രൊഫസർ എം. എം. കൽബുർഗി അനുസ്മരണം

 

ചെങ്ങന്നൂർ: വീരശൈവസഭ കൽബുർഗി ഫൗണ്ടഷന്റെ നേതൃത്വത്തിൽ കന്നഡയിലെ ഹമ്പി സർവകലാശാല വൈസ് ചാൻസലറും അധ്യാപകനും ഗവേഷകനും നാടക കൃത്തുമായ പ്രൊഫ. എം. എം. കൽബുർഗിയുടെ 11- ആം ചരമവാർഷികം അനുസ്മരണ ചടങ്ങ് നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത തിരക്കഥകൃത്ത് ഡോ. പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു. കൽബുർഗി ഫൗണ്ടേഷൻ ചെയർമാൻ മധു ഇടപ്പോൺ അധ്യക്ഷനായി. 12 ആം നൂറ്റാണ്ടിൽ കർണ്ണാടകയിൽ ജീവിച്ചിരുന്ന ബസവേശ്വരൻ എന്ന സാമൂഹ്യ വിപ്ലവകാരിയുടെ ജീവിതവും പ്രവർത്തനങ്ങളും പിന്തുടർന്ന വ്യക്തി ആയിരുന്നു കൽബുർഗി എന്ന് ഉദ്ഘാടകൻ അനുസ്മരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം അനുശോ ചന പ്രമേയം അവതരിപ്പിച്ചു. ഫൗണ്ടേഷൻ നേതാക്കളായ അജിത് പൊൻകുന്നം, ഹരികുമാർ കൊല്ലം, ശ്രീനാഥ്‌ മാവേലിക്കര എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.