08:36am 09 November 2026
NEWS
യൂറോപ്യൻ യൂണിയൻ അംബാസഡർക്ക് യാത്രയയപ്പ് നൽകി പ്രധാനമന്ത്രി
30/07/2026  04:53 PM IST
NILA
യൂറോപ്യൻ യൂണിയൻ അംബാസഡർക്ക് യാത്രയയപ്പ് നൽകി പ്രധാനമന്ത്രി

 


​ദോഹ: കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഖത്തറിലെ യൂറോപ്യൻ യൂണിയൻ (EU) അംബാസഡർ ഡോ. ക്രിസ്റ്റ്യൻ ടുഡോറിന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി യാത്രയയപ്പ് നൽകി.
​അംബാസഡറുടെ ഭാവിയിലെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഖത്തറും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരുംദിവസങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img