
മാന്നാർ .എസ് എൻ ഡി പി യൂണിയൻ്റെ ആഭിമുഖ്യത്തിൽ യുവതി യുവാക്കൾക്കായുള്ള വിവാഹ പൂർവ്വ കൗൺസിൽ ക്ലാസുകൾ ശനി,ഞായർ ദിവസങ്ങളിൽ യൂണിയൻ ആഫീസ് വെള്ളാപ്പള്ളി നടേശൻ ഹാളിൽ നടക്കും. കൗൺസിൽ ക്ലാസിൻ്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30 ന് യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും.കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും യൂത്ത്മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറിയുമായ ബിനുരാജ് വി,അഡ്.കമ്മറ്റിയംഗങ്ങായ ഹരി പാലമൂട്ടിൽ ,രാജേന്ദ്രപ്രസാദ് അമൃത,അനിൽകുമാർ റ്റി കെ,ഗ്രാമം മേഖല ചെയർമാൻ സി ആർ രവീന്ദ്രൻ ,ബുധനൂർ മേഖല ചെയർമാൻ വിക്രമൻ ദ്വാരക,വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്,വൈദികയോഗം യൂണിയൻ പ്രസിഡൻ്റ് എം ഉത്തമൻ എന്നിവർ ആശംസ പ്രസംഗം നടത്തും.യൂണിയൻ ജോ.കൺവീനർ പുഷ്പ ശശികുമാർ സ്വാഗതവും അഡ്.കമ്മറ്റിയംഗം പി ബി സൂരജ് കൃതജ്ഞതയും പറയും.രണ്ടുദിവസങ്ങളിലായി കുടുംബഭദ്രത,സ്ത്രീപുരുഷ മനശാസ്ത്രം,ശ്രീനാരായണ ധർമ്മം, ആനന്ദം കുടംബ ജീവിതത്തിൽ,സ്ത്രീ പുരുഷ ലൈംഗികത,ഗർഭധാരണം,പ്രസവം,ശിശു പരിപാലനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രാജേഷ് പൊൻമല,അനൂപ് വൈക്കം ,ആശ പ്രദീപ്,കൊടുവഴങ്ങ ബാലകൃഷ്ണൻ ,ഡോ.ശരത്ത് ചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിക്കും.ഞായർ വൈകിട്ട് 4.30 ന് സമാപനസമ്മേളനത്തിൽ വെച്ച് വിജയകരമായി ക്ലാസുകളിൽ പങ്കെടുത്തവർക്ക് യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.ചെയർമാൻ കെ എം ഹരിലാലിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ അഡ്.കമ്മറ്റിയംഗം അനിഷ് പി ചേങ്കര ,മാന്നാർ മേഖല ചെയർമാൻ വേണു കെ കേശവ്, ചെന്നിത്തല മേഖല ചെയർമാൻ കെ വിശ്വനാഥൻ , വനിതാസംഘം യൂണിയൻ വൈസ്.ചെയർപേഴ്സൺ ബിനി സതീശൻ ,എംപ്ലോയിസ് ഫോറം യൂണിയൻ കൺവീനർ കെ വി സുരേഷ് കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തും.യൂണിയൻ അഡ്.കമ്മറ്റിയംഗം രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതവും വനിതാസംഘം യൂണിയൻ കൺവീനർ ലേഖ വിജയകുമാർ കൃതജ്ഞതയും പറയും.എറണാകുളം മുക്തി ഭവൻ കൗൺസിൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ആണ് പ്രീമാര്യേജ് കൗൺസിലിംഗ് ക്ലാസ് നടക്കുന്നത്.











