07:48am 13 November 2026
NEWS
വെസ്റ്റ് ബാങ്കിൽ ​ഗർഭിണിയായ ഇസ്രയേൽ യുവതി കൊല്ലപ്പെട്ടു
16/05/2025  09:47 AM IST
nila
വെസ്റ്റ് ബാങ്കിൽ ​ഗർഭിണിയായ ഇസ്രയേൽ യുവതി കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്:  ​ഗർഭിണിയായ ഇസ്രയേൽ യുവതി കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേൽ - ഹമാസ് സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് യുവതി വെടിയേറ്റ് മരിച്ചത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ത്സീല ഗെസ് എന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. നവജാതശിശുവിന്റെ നില ഗുരുതരമാണെന്നും ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരിശ്രമിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. 

ഇതിനു പിന്നാലെ സമീപത്തെ പലസ്തീൻ ഗ്രാമങ്ങളെ ആക്രമിക്കണമെന്ന നിലപാടുമായി വിവിധ നേതാക്കൾ രംഗത്തെത്തി. അതേസമയം, ​ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്. ഇന്നലെ ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. താൽക്കാലിക ടെന്റുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെയായിരുന്നു ആക്രമണം.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യപൂർവദേശ സന്ദർശനത്തിനിടെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്. 1948 ലെ പലായനത്തിന്റെ ഓർമയ്ക്ക് പലസ്തീനുകാർ ‘നഖ്ബ’ ആചരിക്കുന്ന ദിവസമായിരുന്നു ഇന്നലെ. ബുധനാഴ്ച ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img