
പബഌക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പി.ആര്‍.സി.ഐ)യും യംഗ് കമ്യൂണിക്കേറ്റേഴ്‌സ് കഌബ്ബും സംയുക്തമായി ആരംഭിക്കുന്ന പ്രൈം ടോക്‌സ് സമ്പര്‍ക്ക പരിപാടി റിലയന്‍സ് ജിയോ കമ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി രോഹിത് ദുബേ കലൂര്‍ ഐ.എം.എ ഹാളില്‍ ഉദ്ഘാടനം ചെയ്യുന്നു. രാമചന്ദ്ര മേനോന്‍, മനോജ് മാനുവല്‍, ഡോ.ടി. വിനയകുമാര്‍, എം. മായ തുടങ്ങിയവര്‍ സമീപം
കൊച്ചി: പബഌക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പി.ആര്‍.സി.ഐ)യും യംഗ് കമ്യൂണിക്കേറ്റേഴ്‌സ് കഌബ്ബും സംയുക്തമായി ആരംഭിക്കുന്ന പ്രൈം ടോക്‌സ് സമ്പര്‍ക്ക പരിപാടിയ്ക്ക് തുടക്കമായി. കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന യോഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തിലെ ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ട് റിലയന്‍സ് ജിയോ കമ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി രോഹിത് ദുബേ സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു വെല്ലുവിളിയല്ല, എഐ ആപ്ലിക്കേഷനുകളെ നിരന്തരം ട്രെയിന്‍ ചെയ്യുന്നത് വഴി മികച്ച റിസല്‍റ്റുകള്‍ നല്‍കാന്‍ അവയെ പ്രാപ്തമാക്കുകയാണ് വേണ്ടതെന്ന് രോഹിത് ദുബേ പറഞ്ഞു. എഐ യുഗത്തില്‍ ബ്രാന്‍ഡുകള്‍ ആശയവിനിമയത്തില്‍ നേരിടുന്ന ആശങ്കകളും ഏതെല്ലാം രീതിയില്‍ എഐ ആശയവിനിമയം എളുപ്പമാക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പബഌക് റിലേഷന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളുടെ സംശയങങ്ങള്‍ക്ക് രോഹിത് ദുബേ മറുപടി നല്‍കി. കൊച്ചിന്‍ ഐ.എം.എ ഭാരവാഹികളായ ഡോ. എം. ഐ ജുനൈദ് റഹ്മാന്‍, ഡോ. അതുല്‍ജോസഫ് മാനുവല്‍ എന്നിവര്‍ കൊച്ചിന്‍ ഐ.എം.എയുടെ പാലിയേറ്റീവ് കെയര്‍ പദ്ധതിയായ അരികെ സംബന്ധിച്ച് ചടങ്ങില്‍ വിശദീകരിച്ചു. പി.ആര്‍.സി.ഐ നാഷണല്‍ ഗവേണിംഗ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.ടി. വിനയകുമാര്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് രാമചന്ദ്ര മേനോന്‍, കൊച്ചി ചാപ്റ്റര്‍ സെക്രട്ടറി മനോജ് മാനുവല്‍, വൈസ് പ്രസിഡന്റ് എം. മായ , ജോയിന്റ് സെക്രട്ടറി ഷെറിന്‍ വില്‍സണ്‍, വൈസിസി കോര്‍ഡിനേറ്റര്‍ സുജിത്ത് നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Photo Courtesy - Google