03:35pm 09 September 2026
NEWS
പ്രവാസി ഭാരതീയ ദിനം ലോഗോ പ്രകാശനം
15/11/2025  05:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രവാസി ഭാരതീയ ദിനം ലോഗോ പ്രകാശനം

തിരു. പ്രവാസി ഭാരതീയ ദിനാഘോഷ (കേരള ) ത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലിയുടെലോഗോ പ്രകാശനം മുൻ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള നിർവ്വഹിച്ചു. എൻ.ആർ.ഐ കൗൺസിൽ ഭാരവാഹികളായ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ്, സംസ്ഥാന ഭാരവാഹികളായ വിഴിഞ്ഞം  ജബ്ബാർ, ജസ്റ്റിൻ സിൽവസ്റ്റർ,ഡോ: ഗ്ലോബൽ ബഷീർ, അംബികാദേവി,തിരുവല്ലം ഉണ്ണി, പത്രപ്രവർത്തകൻ എബ്രഹാം മാത്യു തുടങ്ങിയവർ സംബന്ധിച്ചു.  2026 ജനുവരി 9 ന് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 2027 ജനുവരി 11 ന് സമാപിക്കും.കേരളത്തിൽ 2003 ൽ തുടക്കം കുറിച്ച പ്രവാസി ഭാരതീയ ദിനാഘോഷം ഒരു വർഷം പോലും മുടങ്ങാതെ നടത്തി കാൽ നൂറ്റാങ്ങിലേയ്ക്ക് കടക്കുകയാണെന്നുള്ളത് ചരിത്രമാണെന്നും കോവിഡ് കാലം കേന്ദ്ര സർക്കാർ നിറുത്തിവയ്ക്കുകയും തുടർന്നു രണ്ട് വർഷത്തിലൊരിക്കൽ എന്നു പരിമിതപ്പെടുത്തുകയാണുണ്ടായതെന്നും ദേശീയ ചെയർമാൻ ഡോ.അഹമ്മദ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img