05:24am 11 November 2026
NEWS
പ്രാണ സംഗീത് ഉൽഘാടനം.
03/09/2025  07:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രാണ സംഗീത് ഉൽഘാടനം.

പ്രശസ്ത ഗായികയും ഗാനരചയിതാവും സംഗീത സംവിധായകയുമായ സോണി സായിയുടെ നേതൃത്വത്തിൽ ആരംഭിച്ച "പ്രാണ സംഗീത് " എന്ന മ്യൂസിക് ബ്രാൻഡിൻ്റെ ഉൽഘാടന കർമ്മം, എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഹാളിൽ വെച്ച് നിർവഹിച്ചു.ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ അനിൽ ഫിലിപ്പ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, സിനിമാ പി ആർ ഓ എ എസ് ദിനേശ്,ഗായകരായ മൃദുല വാര്യർ, അപർണ്ണ രാജീവ്, പ്രദീപ് സോമസുന്ദരൻ, വിജേഷ് ഗോപാൽ, ഐഡിയ സ്റ്റാർ സിങ്ങർ വിന്നർ അരവിന്ദ് ദിലീപ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് 80,90 കാലഘട്ടത്തിലെ മനോഹരഗാനങ്ങൾ ഉൾപ്പെടുത്തി കൊണ്ട്പ്രാണ സംഗീത് അവതരിപ്പിച്ച ഗോൾഡൻ മെലഡി എന്ന ഹൃദമായ സംഗീത പരിപാടിയുംഉണ്ടായിരുന്നു.പ്രാണ സംഗീതിൻ്റെ സാരഥിയായ സോണി സായി 'മാക്ട' ജോയിൻ്റ് സെക്രട്ടറി കൂടിയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img