12:32am 12 November 2026
NEWS
PPAQ:ഐ സി ബി എഫ് ആശ്രയ പദ്ധതിയിലേക്ക് വീൽ ചെയർ നൽകി
24/11/2025  11:08 AM IST
nila
PPAQ:ഐ സി ബി എഫ് ആശ്രയ പദ്ധതിയിലേക്ക് വീൽ ചെയർ നൽകി

 

ദോഹ: പെരുമ്പാവൂർ പ്രവാസിഅസോസിയേഷൻ ഖത്തർ(PPAQ)   ICBF ന്റെ ആശ്രയ പദ്ധതിയിലേക്ക് വീൽ ചെയർ നൽകി.
  പെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ച എന്നവണ്ണം ഐസിബിഎഫിന്റെ ആശ്രയ പദ്ധതിയിലേക്ക് വീൽചെയർ നൽകി. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയുടെയും ജന സെക്രട്ടറി ദീപക് ഷെട്ടി വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയ്യിൽ, ആശ്രയ ഇൻ ചാർജ്  മിനി സിബി മറ്റ് മാനേജിംഗ് കമ്മിറ്റി മെമ്പേഴ്സ്  എന്നിവരുടെ സാന്നിധ്യത്തിൽ  PPAQ പ്രസിഡന്റ് ഷിജു കുര്യാക്കോസ്, ജനറൽ സെക്രട്ടറി നിഷാദ് സൈദ് , ട്രഷറർ സനന്ത് രാജ്, വൈസ് പ്രസിഡന്റ് മാരായിട്ടുള്ള ഷബാൻ ചുണ്ടക്കാടൻ, മർലിയ അജാസ്, എക്സിക്യൂട്ടീവ് മെമ്പേഴ്സ് സുനിൽ മുല്ലശ്ശേരി, മഞ്ജുഷ ശ്രീജിത്ത്, സലീൽ സലാം എന്നിവർ ചേർന്ന് കൈമാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img