06:21pm 25 September 2026
NEWS
ടാറ്റ ഗ്രൂപ്പിൽ അധികാര തർക്കം രൂക്ഷം: ബോർഡ് യോഗതീരുമാനങ്ങളെ ചൊല്ലി 'ടാറ്റ വി.എസ് ടാറ്റ' പോര്
25/09/2026  02:26 PM IST
nila
ടാറ്റ ഗ്രൂപ്പിൽ അധികാര തർക്കം രൂക്ഷം: ബോർഡ് യോഗതീരുമാനങ്ങളെ ചൊല്ലി ടാറ്റ വി.എസ് ടാറ്റ പോര്

​ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വ്യവസായ ഭീമന്മാരായ ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് അധികാര തർക്കം രൂക്ഷമാകുന്നു. ഹോൾഡിംഗ് കമ്പനിയായ 'ടാറ്റ സൺസും' (Tata Sons) അതിന്റെ പ്രധാന ഓഹരി ഉടമകളായ 'ടാറ്റ ട്രസ്റ്റും' (Tata Trusts) തമ്മിലാണ് പോര് മുറുകിയിരിക്കുന്നത്.
ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരന് കാലാവധി നീട്ടിനൽകിയതാണ് ഇപ്പോഴത്തെ പ്രധാന തർക്കവിഷയം. എന്നാൽ, ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ആരോപിച്ചു.ആസ്തി 10.45 ബില്യൺ ഡോളറിൽ കൂടുതലുള്ള കമ്പനികൾ പൊതുവിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന റിസർവ് ബാങ്ക് (RBI) നിർദ്ദേശം പാലിക്കാൻ ടാറ്റ സൺസ് ഒരുങ്ങുകയാണ്. എന്നാൽ, ഇത് ടാറ്റയുടെ ചാരിറ്റി സ്വഭാവത്തെയും പാരമ്പര്യത്തെയും ബാധിക്കുമെന്ന നിലപാടിലാണ് നോയൽ ടാറ്റ.ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരിയുള്ള ഷാപൂർജി പല്ലോൺജി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഓഹരികൾ വിൽക്കാനുള്ള നീക്കങ്ങളും തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്ന് ഇരുവിഭാഗവും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ടാറ്റ സൺസിന് വേണ്ടി മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെയും ടാറ്റ ട്രസ്റ്റിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വിയും കോടതിയിൽ ഹാജരാകും. 277 ബില്യൺ ഡോളർ വിപണി മൂല്യമുള്ള ടാറ്റ ഗ്രൂപ്പിലെ ഈ തർക്കം ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img