02:57pm 11 November 2026
NEWS
ധന്യ മദർ ഏലീശ്വായുടെ തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു
14/10/2025  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ധന്യ മദർ ഏലീശ്വായുടെ തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു

കൊച്ചി : കേരളത്തിലെ ആദ്യ സന്യാസിനിയും ഭാരതത്തിലെ ആദ്യ കർമലീത്ത സന്യാസിനിയും റ്റി ഓസിഡി സഭാ സ്ഥാപികയുമായ ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ടവൾ പ്രഖ്യാപന ചടങ്ങുകൾക്ക് മുന്നോടിയായി ഭാരത സർക്കാർ തപാൽ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി.
കേരളത്തിലെ  ലത്തീൻ കത്തോലിക്ക മെത്രാൻസമിതിയുടെ അധ്യക്ഷനും കോഴിക്കോട് അതിരൂപത അധ്യക്ഷനുമായ ആർച്ച്ബിഷപ്പ്  ഡോ. വർഗീസ് ചക്കാലക്കൽ തപാൽ സ്റ്റാമ്പ് സി ടി സി സഭാ സുപീരിയർ ജനറൽ മദർ ഷാഹില സിറ്റിസിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ,തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ.തോമസ് ജെ നെറ്റോ, മറ്റ് ലത്തീൻ രൂപത മെത്രാന്മാർ,ഒസി ഡി സഭയുടെ പ്രൊവിൻഷ്യലും സംഘാടകസമിതി ചെയർമാനുമായ ഡോ. അഗസ്റ്റിൻ മുള്ളൂർ,വരാപ്പുഴ അതിരുപത വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ ,മോൺ. മാത്യു ഇലഞ്ഞിമറ്റം, ജനറൽ കൺവീനർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, സിറ്റിസി സഭയുടെ പ്രൊവിഷ്യൽമാർ ,സിസ്റ്റേഴ്സ്, വൈദികർ അല്മായ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img