04:05am 01 May 2026
NEWS
നവവധുവിന്റെ ‘തട്ടിക്കൊണ്ടുപോകൽ’ യുവതിയും കാമുകനും ചേർന്നൊരുക്കിയ നാടകമെന്ന് പൊലീസ്
24/02/2026  05:53 AM IST
nila
നവവധുവിന്റെ ‘തട്ടിക്കൊണ്ടുപോകൽ’ യുവതിയും കാമുകനും ചേർന്നൊരുക്കിയ നാടകമെന്ന് പൊലീസ്

 

ഭുവനേശ്വർ: ഒഡീഷയിൽ നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് അപ്രതീക്ഷിത വഴിത്തിരിവ്. യുവതി തന്നെയാണ് കാമുകനൊപ്പം ചേർന്ന് തട്ടിക്കൊണ്ടുപോകൽ നാടകമൊരുക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഒഡീഷയിലെ സുബർണാപൂർ ജില്ലയിലാണ്  സംഭവം.

വിവാഹച്ചടങ്ങുകൾക്കുശേഷം ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ, മുൻ കാമുകനും കൂട്ടാളികളും വാഹനം തടഞ്ഞുനിർത്തി വധുവിനെ ബലമായി കൊണ്ടുപോയെന്നായിരുന്നു ആദ്യ ആരോപണം. കാന്തമാൽ ഭാഗത്തുനിന്ന് ബോലാംഗീർ ഭാഗത്തേക്ക് പോകുകയായിരുന്ന യാത്രക്കിടെയാണ് സംഭവം നടന്നതെന്ന് വരൻ പറഞ്ഞിരുന്നു.

പരാതിയെ തുടർന്ന് തർഭ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഇൻചാർജ് അനിത കിഡോ സംഭവസ്ഥലം സന്ദർശിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്നും, യുവതിയും കാമുകനും പരസ്പര സമ്മതത്തോടെ നാടുവിട്ടതാണെന്നും കണ്ടെത്തിയത്. പൊലീസ് അന്വേഷണഫലം സ്ഥിരീകരിച്ചതോടെ, കേസിലെ ഗുരുതര കുറ്റാരോപണങ്ങൾ നിലനിൽക്കില്ലെന്ന നിലപാടിലാണ് അധികൃതർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img