
ദോഹ:ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ SIS ഇന്റർസ്കൂളിൽ നടന്ന പോളിമിക് ചലഞ്ച് 2025 ൽ
ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂളിന് വിജയം.
വിദ്യാർത്ഥികൾക്ക് അവരുടെ വിമർശനാത്മകമായ ചിന്തകളും ആശയവിനിമയവും പങ്കുവച്ച ചലനാത്മക വേദിയായി പോളിമിക് ചലഞ്ച്.നമ്മൾ പാലങ്ങൾ നടേണ്ട സ്ഥലങ്ങളിൽ മതിലുകൾ പണിയുന്നുണ്ടോ?" എന്നവിഷയത്തിൽ നടന്ന സംവാദം നെൽവിറ്റ നൊറോണ, ജോവിറ്റ പെരേര, അനിൽ ഡിസൂസ എന്നിവരടങ്ങുന്ന പാനൽ നേതൃത്വം നൽകി.
അഷീഖ മോഡറേറ്ററായിരുന്നു.
ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂളാണ്
മികച്ച സ്കൂളായി സ്കോർ ചെയ്തത്.
മികച്ച പ്രഭാഷകൻ മുഹമ്മദ് മുയിസ് പോഡാർ പേൾ സ്കൂൾ,
മികച്ച റീബ്യൂട്ടേഷൻ: അനശ്വര അനിൽ ഡിപിഎസ് മോണാർക്ക് ഇന്റർനാഷണൽ സ്കൂൾ,
ഒന്നാം റണ്ണർഅപ്പ് അനശ്വര അനിൽ - ഡിപിഎസ് മോണാർക്ക് ഇന്റർനാഷണൽ സ്കൂൾ,
രണ്ടാം റണ്ണർഅപ്പ്: റബീയ അബ്ദുൾ ഖാദർ ഐഡിയൽ ഇന്ത്യൻ സ്കൂൾഎന്നിവർ വിജയികളായി.
വിജയികളെയും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.











