08:06pm 12 November 2026
NEWS
ഞങ്ങൾ നിന്റെ പുത്രിമാർ: കാവ്യരചനയിലൂടെ ഖത്തറിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് കവികൾ
06/04/2026  11:42 AM IST
nila
ഞങ്ങൾ നിന്റെ പുത്രിമാർ: കാവ്യരചനയിലൂടെ ഖത്തറിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച്  കവികൾ

 

ദോഹ: ഖത്തറിലെ സാംസ്കാരിക-സാഹിത്യ മേഖലയിൽ വേറിട്ടൊരു കാവ്യ സംരംഭത്തിന് തുടക്കമിട്ട് ഒരു കൂട്ടം ഖത്തറി വനിതാ കവികൾ. പരേതയായ പ്രശസ്ത കവയത്രി തലീല ബിൻത് ഗാനിം അൽ-ബിനാലി അൽ-മുഹന്നദിയുടെ (എക്കോ ഓഫ് ഡിപ്രിവേഷൻ) പ്രശസ്തമായ വരികളെ മാതൃകയാക്കി "ഞങ്ങൾ നിന്റെ പുത്രിമാർ" (We are your daughters) എന്ന പേരിൽ പുതിയ ദേശീയ കവിതകൾ രചിച്ചാണ് ഇവർ രാജ്യത്തോടുള്ള സ്നേഹവും കൂറും പ്രഖ്യാപിച്ചത്.രാജ്യം നേരിടുന്ന അസാധാരണ സാഹചര്യങ്ങളിൽ മാതൃഭൂമിക്ക് പിന്തുണ നൽകേണ്ടത് കടമയാണെന്ന ബോധ്യത്തിൽ നിന്നാണ് ഈ സംരംഭം ഉടലെടുത്തത്. തലീലയുടെ വരികളുടെ അതേ താളത്തിലും ശൈലിയിലും 26 വരികളുള്ള ഒരു പ്രതികരണ കവിതയാണ് ഇവർ ഒരുക്കിയത്.ഏത് പ്രയാസകരമായ സാഹചര്യത്തിലും ഞങ്ങൾ സ്വയം ബലിയർപ്പിക്കാൻ തയ്യാറാണ്. ഖത്തർ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കുംമെന്നാണ് 
ദബിയ ഗാനിം അൽ-മുഹന്നദിയുടെ വരികൾ.അധിനിവേശക്കാരിൽ നിന്നും ഖത്തറിനെ സംരക്ഷിക്കുന്ന ഉൽക്കകളാണ് ഞങ്ങൾ. ഈ വീടിന്റെ അന്തസ്സിനായി ജീവൻ നൽകാനും തയ്യാറെന്ന് 
ഫിദ അൽ-ഹൈൽകുറിച്ചു.
ഭൂതകാലത്തെയും വർത്തമാനത്തെയും ബന്ധിപ്പിച്ചുകൊണ്ട്, ഖത്തറിലെ സ്ത്രീകളുടെ കരുത്തും രാജ്യത്തോടുള്ള നിരുപാധികമായ സ്നേഹവുമാണ് ഈ കവിതകളിലൂടെ വെളിപ്പെടുന്നത്. കഷ്ടകാലത്ത് നാടിന്റെ കാവലാളാകാനും സന്തോഷകാലത്ത് അതിന്റെ കീർത്തനം പാടാനും തങ്ങൾ സജ്ജരാണെന്ന് ഈ കവികൾ തങ്ങളുടെ വരികളിലൂടെ ലോകത്തോട് വിളിച്ചുപറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img