NEWS
പരിശീലനത്തിനെത്തിയ 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; ദ്രോണാചാര്യ അവാർഡ് ജേതാവിനെതിരെ പോക്സോ കേസ്
25/08/2026 08:54 AM IST
NILA

മുംബൈ∙ 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ദ്രോണാചാര്യ അവാർഡ് ജേതാവും മല്ലക്കമ്പ് പരിശീലകനുമായ ഗണേഷ് പ്രഭാകർ ദേവ്‌രുക്കർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
പരിശീലന കേന്ദ്രത്തിൽവച്ച് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് വിദ്യാർഥിനി സ്കൂളിലെ കായികാധ്യാപകനെ അറിയിക്കുകയായിരുന്നു.
തുടർന്ന് മാതാപിതാക്കളുടെ പിന്തുണയോടെ വിദ്യാർഥിനി പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










