10:46am 12 November 2026
NEWS
ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ എക്കാലവും സവിശേഷതയോടെയാണ് കണ്ടിരുന്നതെന്ന് പിണറായി വിജയൻ
20/12/2025  07:40 PM IST
nila
ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ എക്കാലവും സവിശേഷതയോടെയാണ് കണ്ടിരുന്നതെന്ന് പിണറായി വിജയൻ


തിരുവനന്തപുരം: ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ എക്കാലവും സവിശേഷതയോടെയാണ് കണ്ടിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെ ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാ ഘട്ടങ്ങളിലും സന്നദ്ധമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിലും അതേ നിലപാട് തുടരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. 

സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രയ്ക്ക് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img