12:36am 06 September 2026
NEWS
പിണറായി വിജയൻ സർക്കാർ രാജി വെയ്ക്കണം: ബിഎംഎസ്
25/09/2025  07:41 PM IST
nila
പിണറായി വിജയൻ സർക്കാർ രാജി വെയ്ക്കണം: ബിഎംഎസ്

ചെങ്ങന്നൂർ: എല്ലാ മേഖലയിലും ദയനീയമായി പരാജയ പ്പെട്ട പിണറായി വിജയൻ്റെ സർക്കാർ രാജി വെയ്ക്കണമെന്ന് ബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു, തൊഴിൽ - വ്യവസായ - കാർഷിക മേഖല തകർന്നു അനിയന്ത്രിതമായ വിലക്കയറ്റം എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമായി. അഴിമതിയും  അരാജകത്വം ക്രമസമാധാനവും പൗരാവകാശ ലംഘനവും വ്യാപകമാണ്, യുവാക്കളും വ്യവസായി കേരളം വിട്ടുപോകുകയാണ്  . ക്ഷേമ ബോർഡുകളുടെ പെൻഷനുകളും സാമൂഹ്യ പെൻഷനുകളും ഒരു വർഷത്തിലേറെയായി നൽകുന്നില്ല . ആശാവർക്കൻന്മാരേട് കാണിക്കുന്ന നീതി നിഷേധം അപലപനീയമാണ് . സംസ്ഥാന സർക്കാറിൻ്റെ ദുർഭരണത്തിനെതിരെ ബി. എം. എസ് സംസ്ഥാന വ്യാപകമായി   നടത്തുന്ന പ്രക്ഷോഭത്തിൽ  ഭാഗമായി  ബി എം എസ് ചെങ്ങന്നൂർ മുനിസിപ്പിൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന പദയാത്ര ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡൻ്റ് കെ. സദാശിവൻ പിള്ള അധ്യഷത വഹിച്ചു .
 ജില്ലാ പ്രസിഡൻ്റ് എൻ. ദേവദാസ് മുഖ്യപ്രഭാഷണം നടത്തി മുനിസിപ്പിൽ കൗൺസിലറമാരായ  മനു കൃഷ്ണൻ, സുധാമണി, ഇന്ദുരാജൻ,രോഹിത്ത്,ആതിര,സിനി ബിജു, ജില്ലാ ഭാരവാഹികളായ മധു കരിപ്പാലിൽ, ബി.  ദീലീപ്, മേഖലാ സെക്രട്ടറി എം ബി. ബിനുകുമാർ, മാനേജർ പി.എ.അശോകൻ   ജാഥാ ക്യാപ്റ്റൻ ബി   ഹരികൃഷ്ണൻ, വൈസ് ക്യാപ്റ്റൻ മോഹൻ കെ.ജി, മേഖല ഭാരവാഹികളായി ആർ രഘുനാഥൻ, സോണി ഫിലിപ്പ്, സുജാത, ഷീന പി.വി വിനു നരേന്ദ്രൻ, പ്രദീപ് കുമാർ, എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.