04:15pm 09 November 2026
NEWS
ഫിലിപ്പ് മമ്പാടിനെ വേൾഡ് മലയാളി കൗൺസിൽ ആദരിച്ചു
13/05/2025  03:27 PM IST
nila
ഫിലിപ്പ് മമ്പാടിനെ വേൾഡ് മലയാളി കൗൺസിൽ ആദരിച്ചു

ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും സുപ്രസിദ്ധ മോട്ടിവേഷനൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ശ്രീ ഫിലിപ്പ് മമ്പാടിനെ വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് ആദരിച്ചു.അൽ മുഫ്ത്ത മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സിയാദ് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രജ്ഞിത് ചാലിൽ സ്വാഗതമാശംസിച്ചു.ചടങ്ങിൽ വച്ച് ഫിലിപ്പ് മമ്പാടിന് വേൾഡ് മലയാളി കൗൺസിലിന്റെ മെമന്റൊ നൽകി ആദരിച്ചു.കഴിഞ്ഞ പതിനേഴ് വർഷമായി ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി  നിരവധി പ്രഭാഷണങ്ങളും , കൗൺസിലിംഗുകളും കേരളത്തിലും വിദേശത്തും നിരന്തരമായി നടത്തികൊണ്ടിരിക്കുന്ന ഫിലിപ്പ് മമ്പാട് കേരള പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥൻ കൂടിയാണ്.
ലഹരി ക്കെതിരെയുള്ള തന്റെ പോരാട്ടത്തിൽ ലഹരിക്ക് അടിമപ്പെട്ട് ജീവിതം കൈവിട്ടു പോയവരിൽ ഇതുവരെ 755 ഓളം യുവാക്കളെ ജിവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന് സാധാരണ ജീവിതം നയിക്കുവാൻ പ്രാപ്തരാക്കിയെന്ന് ശ്രീ ഫിലിപ്പ് മമ്പാട് പറഞ്ഞു.മക്കളേയും , വിദ്യാർത്ഥികളേയും യുവതലമുറയേയും അവരുടെ കുടംബവും സമൂഹവും സ്നേഹവും, പരിഗണനയും നൽകി എപ്പോഴും ചേർത്ത് നിർത്തണം.
അവർ ഒറ്റപ്പെടാനും , അവഗണിക്കപ്പെടാനുമുള്ള സാഹചര്യങ്ങൾ കുടുംബാംഗങ്ങളും മാതാപിതാക്കളും, കുടുബത്തിൽ തന്നെ സൃഷ്ടിക്കരുത്.
കുട്ടികളിലുണ്ടാകുന്ന നിരാശയും, അവഗണനയും, അപകർഷതാ ബോധവുമാണ് ലഹരിയുടെ മാർഗ്ഗം സ്വീകരിക്കുവാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ പ്രധാനമെന്ന്
സർക്കാർ ജോലിയും ലഹരിക്കെതിരെയുള്ള പോരാട്ടവും ഒരുമിച്ചു കൊണ്ടു പോകുന്ന അപൂർവ്വം ഉദ്യോഗസ്ഥരിലൊരാളായ ശ്രീ ഫിലിപ്പ് മമ്പാട് തനിക്ക് നൽകിയ ആദരവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പറഞ്ഞു.
ശ്രീ സിയാദ് ഉസ്മാൻ വി എസ് നാരായണൻ,  സുരേഷ് കരിയാട്, എന്നിവർ ആശംസകളർപ്പിച്ചു.
ഹരികുമാർ കുന്നത്തൂർ എല്ലാവർക്കും നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img