NEWS
മജിസ്ട്രേറ്റിനെതിരായ ഹിറ്റ് ആൻഡ് റൺ കേസ് വിചാരണ പഞ്ചാബിന് പുറത്തേക്ക് മാറ്റണമെന്ന് സുപ്രീം കോടതിയിൽ ഹർജി
25/09/2025 07:36 AM IST
സുരേഷ് വണ്ടന്നൂർ

ന്യൂഡൽഹി: ഒരു ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രതിയായ ഹിറ്റ് ആൻഡ് റൺ കേസിന്റെ വിചാരണ പഞ്ചാബിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജൽ ഭുയാൻ, എൻ കോടിസ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച ഹർജി പരിഗണിക്കും.
ഹർജിക്കാരിയുടെ ഭർത്താവ് മരിച്ച അപകടത്തിലാണ് ഹോഷിയാർപൂരിൽ ജുഡീഷ്യൽ മജിസ്ട്രേറ്റായി സേവനമനുഷ്ഠിക്കുന്നയാൾ പ്രതിയായത്. നിലവിൽ പഞ്ചാബിലെ ഫഗ്വാരയിലുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. പ്രതി ഒരു മജിസ്ട്രേറ്റ് ആയതിനാൽ, നീതിയുക്തമായ വിചാരണ ഉറപ്പാക്കാൻ കേസ് പഞ്ചാബിന് പുറത്തേക്ക് മാറ്റണമെന്ന് മരിച്ചയാളുടെ ഭാര്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











