12:09pm 13 November 2026
NEWS
സിപിഐഎമ്മിന്റെ രാഷ്ട്രീയ അഹങ്കാരത്തിന് ജനങ്ങളുടെ തിരിച്ചടി: ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് സിദ്ധീഖ് പുറായില്‍
15/12/2025  10:29 AM IST
nila
സിപിഐഎമ്മിന്റെ രാഷ്ട്രീയ അഹങ്കാരത്തിന് ജനങ്ങളുടെ തിരിച്ചടി: ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് സിദ്ധീഖ് പുറായില്‍

ഈ വിജയം ഞങ്ങൾ പ്രതീക്ഷിച്ചതാണ്. വികസനപ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും ചർച്ച ചെയ്യേണ്ട തെരഞ്ഞെടുപ്പിൽ 
ചിലവിഷയങ്ങൾ ആസൂത്രിതമായി ഉയർത്തിക്കാട്ടി ശബരിമല സ്വർണ്ണക്കൊള്ള, സ്വജനപക്ഷപാതം തുടങ്ങിയ കൊള്ളരുതായ്മകൾ മറച്ചുപിടിക്കാൻ സിപിഐഎം നടത്തിയ ശ്രമങ്ങൾക്ക് ജനങ്ങൾ നൽകിയ താക്കീതാണ് 
ഇടതിന്റെ പരാജയം.
ഫാസിസ്റ്റ്കളോട് മൃദു സമീപനം പുലർത്തി ബി ജെ പിയുടെ അജണ്ടകൾക്ക് ഭരണ സംവിധാനം തുറന്നു കൊടുത്തതിനെതിരെയുള്ള ജനവിധിയാണ്  ഇടതുപക്ഷത്തിന്റെ പതനം. വര്‍ഗ്ഗീയത മാത്രം പറയുന്ന ആളുകളെ തോളോട് തോള്‍ ചേര്‍ത്ത് എന്തും പറയാവുന്ന തരത്തില്‍ കയറൂരി വിട്ട് വിജയിച്ച് കയറാമെന്ന സി.പി.ഐമ്മിന്റെ വ്യാമോഹത്തിനുള്ള
മതേതര കേരളത്തിന്റെ
മറുപടികൂടിയാണ് യു ഡി എഫിന്റെ വിജയം.
ജനധിപത്യ പ്രക്രിയ ഹൈജാക്ക് ചെയ്യാതെ നല്ല രീതിയില്‍ നടപ്പിലാക്കിയാല്‍ യഥാര്‍ത്ഥ ജനാധിപത്യം നടപ്പിലാക്കപ്പെടുമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണം കാഴ്ച വെക്കുമെന്ന യു.ഡി.എഫിലുള്ള   ജനങ്ങളുടെ  പ്രതീക്ഷയുടെ
 പ്രതിഫലനമാണ് ഈ
തിരഞ്ഞെടുപ്പ് വിജയം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img