10:30pm 25 August 2026
NEWS
സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്നേഷ്യസ് യൂസഫ് III യൗനാൻ ബാവ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു
24/08/2026  05:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്നേഷ്യസ് യൂസഫ് III യൗനാൻ ബാവ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു

പുത്തന്‍കുരിശ് : സുറിയാനി കത്തോലിക്ക സഭയുടെ മേലദ്ധ്യക്ഷന്‍ മോര്‍ ഇഗ്നേഷ്യസ് യൂസഫ് III യൗനാന്‍ പാത്രിയര്‍ക്കീസ് ബാവ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ എത്തി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുമായി കൂടിക്കാഴ്ച നടത്തി. 

ശ്രേഷ്ഠ ബാവയോടൊപ്പം സഭയുടെ മീഡിയാ സെല്‍ ചെയര്‍മാനും എക്യുമെനിക്കൽ ഓഫീസ് പ്രസിഡൻ്റുമായ അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, അങ്കമാലി മേഖല മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത, സഭാ അല്‍മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ, വന്ദ്യ ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ എന്നിവർ ചേര്‍ന്ന് പാത്രിയര്‍ക്കീസ് ബാവായെ സ്വീകരിച്ചു.

ഒരേ സുറിയാനി പൈതൃകം പിന്തുടരുന്ന ഇരു സഭകളും തമ്മിലുള്ള പരസ്പര ബന്ധം, സഹകരണം, പങ്കാളിത്തം എന്നിവയും, പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുമായുള്ള സ്നേഹബന്ധവും മോർ ഇഗ്നേഷ്യസ് യൂസഫ് III യൗനാൻ പാത്രിയർക്കീസ് ബാവ കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. സുറിയാനി പാരമ്പര്യത്തിലധിഷ്ഠിതമായ ആത്മീയബന്ധവും ഇരുസഭകളും തമ്മിലുള്ള സൗഹൃദവും കൂടുതൽ ശക്തമാക്കുന്നതിനുള്ള വിഷയങ്ങൾ ചർച്ചയായി.മോര്‍ ഇഗ്നേഷ്യസ് യൂസഫ് III യൗനാന്‍ പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറി റവ. മോണ്‍സിഞ്ഞര്‍ ഹാബീബ്, റവ. ഫാ. മൗറിസ് അല്‍ കൂരി എന്നിവരും സന്നിഹിതരായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img