NEWS
പാഷണ്‍പ്രണര്‍ഷിപ്പ് ലോഗോ ലോഞ്ച് ചെയ്തു
08/05/2025 09:13 PM IST
nila

കോഴിക്കോട്. കേരളത്തിലെ നൂറ് കണക്കിന് സംരംഭകര്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ നല്‍കുന്ന പ്രമുഖ ബിസിനസ് സൊല്യൂഷന്‍ പ്‌ളാറ്റ് ഫോമായ സ്മാര്‍ട്ട് സിഇഒയുടെ പുതിയ പ്രൊജക്ടായ പാഷണ്‍പ്രണര്‍ഷിപ്പ് ലോഗോ ലോഞ്ച് ചെയ്തു. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന ബിസിനസ് കോണ്‍ക്‌ളേവില്‍ വെച്ച് ലോഗോ പ്രകാശനം പ്രവാസി മാധ്യമ പ്രവര്‍ത്തനും ഗ്രന്ഥകാരനും മീഡിയ പ്‌ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങര നിര്‍വഹിച്ചു.
പ്രശസ്തമായ റിസോര്‍ട്ടില്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ്യായാണ് പാഷണ്‍പ്രണര്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
സ്മാര്‍ട്ട് സിഇഒ മുഖ്യ ശില്‍പിയും ഐഡിയ ഫാക്ടറി ചെയര്‍മാനുമായ മഞ്ചേരി നാസര്‍, ലാന്‍ഡ് മാര്‍ക് ബില്‍ഡേര്‍സ് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത്, ഐടിസിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ശര്‍മ, അലി അക്ബര്‍, സമദ് ഇരിവേറ്റി എന്നിവര്‍ സംബന്ധിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











