
മാന്നാർ എസ് എൻ ഡി പി യൂണിയൻ 4897-ാം നമ്പർ പാണ്ടനാട് വെസ്റ്റ് ശാഖവക ഗുരുക്ഷേത്രത്തിലെ 16-ാംമത് പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ചുള്ള 2-ാമത് പാണ്ടനാട് വെസ്റ്റ് ശ്രീനാരായണ കൺവൻഷൻ ശനിയാഴ്ച് ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 6 ന് കൺവൻഷൻ്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും.ശാഖ ഹാളിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും.ജോയിൻ കൺവീനർ പുഷ്പ ശശികുമാർ കൺവൻഷൻ സന്ദേശം നൽകും.യൂണിയൻ അഡ്.കമ്മറ്റിയംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ,രാജേന്ദ്രപ്രസാദ് അമൃത,പി ബി സൂരജ്,അനിൽകുമാർ റ്റി കെ , ഹരി പാലമൂട്ടിൽ,അനിഷ് പി ചേങ്കര,,മേഖല ചെയർമാൻ വിക്രമൻ കെ,വൈസ് ചെയർമാൻ സുധാകരൻ റ്റി എൻ,കൺവീനർ എം ഉത്തമൻ,ശാഖ സെക്രട്ടറി എം പി ശാവനാദൻ ,വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്,വൈസ് ചെയർപേഴസൺ ബിനി സതീശൻ,കൺവീനർ ലേഖ വിജയകുമാർ ,ട്രഷറർ പ്രവദ രാജപ്പൻ,മേഖല വനിതാസംഘം ചെയർപേഴ്സൺ രജിത പ്രസാദ് , കൺവീനർ സുജാ സുരേഷ് എന്നിവർ പ്രസംഗിക്കും.ശാഖ പ്രസിഡൻ്റ് ശിവാനന്ദൻ ഐശ്വര്യ സ്വാഗതവും,വൈസ് പ്രസിഡൻ്റ് വാസുദേവൻ എം എൻ കൃതജ്ഞതയും പറയും.എസ് എസ് എൽ സി,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.വൈകിട്ട് 7 ന് മനുഷ്യ വികാസത്തിൻ്റെ മൂന്നുനാഴിക കല്ലുകൾ എന്ന വിഷയത്തിൽ മായ സജീവ് വില്ലൂന്നി പ്രഭാഷണം നടത്തും.24 ഞായറാഴ്ച വൈകിട്ട് 7 ന് കൺവൻഷനിൽ മഹാഗുരുവിൻ്റെ മായാലീലകൾ എന്ന വിഷയത്തിൽ എം എം ബഷീർ,സമാപന ദിവസമായ തിങ്കളാഴ്ച വൈകിട്ട് 7 ന് കുമാരനാശാൻ കൃതികളിലെ മഹാഗുരു എന്ന വിഷയത്തിൽ മനോജ് മാവുങ്കൽ ചേർത്തലയും പ്രഭാഷണം നടത്തും. രാവിലെ 8 ന് ശാഖ പ്രസിഡൻ്റ് ശിവാനന്ദൻ ഐശ്വര്യ പതാക ഉയർത്തും.കൺവൻഷനോട് അനുബന്ധിച്ച് ഗുരുദേവ കൃതികളുടെ പാരായണം ഹോമമന്ത്രമഹായജ്ഞം ,ജ്ഞാനോത്സവം ,,അഷ്ടദ്രവ്യ ഗണപതിഹോമം, ഗുരുഭാഗവത പാരായണം,സമൂഹ സദ്യ,പ്രതിഷ്ഠാവാർഷിക പൂജകൾ,സെമി ക്ലാസിക്കൽ ഡാൻസ് ,തിരുവാതിര,കൈകൊട്ടിക്കളി,കോൽകളി എന്നിവയും നടക്കുo.











