01:20pm 27 July 2026
NEWS
'പംപാ' സാഹിത്യോത്സവത്തിന് ശനിയാഴ്ച തിരിതെളിയും
24/07/2026  09:02 PM IST
nila
പംപാ സാഹിത്യോത്സവത്തിന് ശനിയാഴ്ച തിരിതെളിയും

 

ചെങ്ങന്നൂർ: ദക്ഷിണേന്ത്യയിലെ പ്രമുഖ എഴുത്തുകാരെയും ചലച്ചിത്ര-നാടക പ്രവർത്തകരെയും കലാകാരന്മാരെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്ന  'പംപാ – Festival of Dialogues' ന്റെ പതിനാലാം പതിപ്പ് ശനിയാഴ്ച
മുതൽ 27 വരെ ചെങ്ങന്നൂരിലെ ഡി ചാർളി പമ്പ റെമിനിസൻസിൽ നടക്കും.
ദക്ഷിണേന്ത്യൻ എഴുത്തുകാരുടെ കൂട്ടായ്മയായ South India Writers Ensemble (SIWE) യാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
രാവിലെ
10.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം  മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി., ആന്റോ ആന്റണി എംപി, അബിൻ വർക്കി എംഎൽഎ., ഡോ. സി. എസ്. ലക്ഷ്മി (അമ്പൈ), രാജ്യസഭാംഗവും തമിഴ് എഴുത്തുകാരിയുമായ സൽമ, കവി അൻവർ അലി എന്നിവർ വിശിഷ്ടാതിഥികളാകും. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് മന്ത്രി പി. സി. വിഷ്ണുനാഥും കവികളായ റഫീഖ് അഹമ്മദും ഹരിനാരായണനും  പങ്കെടുക്കുന്ന  സംവാദം ഫെസ്റ്റിവലിൻ്റെ ഭാഗമായുണ്ടാവും.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പ്രമുഖ എഴുത്തുകാർ, കവികൾ, വിവർത്തകർ, ചലച്ചിത്ര പ്രവർത്തകർ, നാടകപ്രവർത്തകർ, ഗവേഷകർ, കലാകാരന്മാർ എന്നിവർ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കും. സാഹിത്യം, സിനിമ, നാടകം, ജനപ്രിയ സംസ്കാരം, സ്ത്രീപക്ഷ ചിന്ത, വിവർത്തനം, കുട്ടികളുടെ സാഹിത്യം, ചിത്രപുസ്തകങ്ങൾ, പൊതുഇടങ്ങൾ, പെർഫോമിങ് ആർട്സ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ, സംവാദങ്ങൾ, വായനകൾ, കലാപരിപാടികൾ എന്നിവ അരങ്ങേറും.

 ചലച്ചിത്ര,  സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രശസ്ത വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഡോ. സി. എസ്. ലക്ഷ്മി (അമ്പൈ), സൽമ, ബിന്ദുബെൻ ഭട്ട്, ദീപ ബൽസാവർ, റിയാസ് കോമു, ബേസിൽ ജോസഫ്, മനീഷ് നാരായണൻ, ബെന്യാമിൻ, ഇന്ദുഗോപൻ, ജോബ മുർമു, സംഗീത ബാർവെ, ചിദംബരം, ദിൻജിത്ത് അയ്യത്താൻ ,വിനോയ് തോമസ്, എസ്. ഹരീഷ്, റോഹിണി മണി, ഷാലിനി മൂർത്തി, നേഹ സിങ്,  ജ്യോതിഷ് ശങ്കർ, സകൂൺ സിങ്, രാജീവ് ബുർവെ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
 

ഫെസ്റ്റിവലിന്റെ ഭാഗമായി Little Earth School of Theatre അവതരിപ്പിക്കുന്ന 'Everything is Political' എന്ന അവതരണവും 'Kuhoo' എന്ന നാടകവും, നിനാസം ബാലഗ അവതരിപ്പിക്കുന്ന യക്ഷഗാനമായ 'ജാംബവതി കല്യാണ' വും, സംഗീത-കവിതാ അവതരണങ്ങളും നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img