NEWS
ഖത്തറിൽ നിയമവിരുദ്ധമായി വിറ്റഴിച്ച 200 കിലോഗ്രാമിലധികം പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
11/09/2026 01:01 PM IST
nila

ദോഹ: രാജ്യത്ത് അംഗീകൃത ടാക്സ് സ്റ്റാമ്പുകളില്ലാതെയും നിയമവിരുദ്ധമായും വിറ്റഴിച്ച 200 കിലോഗ്രാമിലധികം പുകയില ഉൽപ്പന്നങ്ങൾ ജനറൽ ടാക്സ് അതോറിറ്റി (GTA) പിടിച്ചെടുത്തു. വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനാ പ്രചാരണത്തിനിടയിലാണ് ഇത്തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്.200 കിലോഗ്രാമിലധികം നികുതിയിളവില്ലാത്ത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
കൃത്യമായ ടാക്സ് സ്റ്റാമ്പുകൾ ഇല്ലാതെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചതും വ്യാപാരാനുമതിയില്ലാത്ത തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾ (selective goods) വിറ്റഴിക്കാൻ ശ്രമിച്ചത്.സെലക്ടീവ് ടാക്സ് നിയമം (Selective Tax Law) കർശനമായി നടപ്പിലാക്കുക, നികുതി വെട്ടിപ്പ് തടയുക, പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്നതിന്റെ ഭാഗമായി പരിശോധനകർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










