
ചെങ്ങന്നൂർ: മനുഷ്യ മനസ്സിൻ്റെ ഹൃദയതാളം ക്രമീകരിക്കുന്നതിൽ സംഗീതത്തിന് വലിയ പങ്കാണുള്ളതെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് പറഞ്ഞു. അവധിക്കാല ബൈബിൾ പഠനത്തിൻ്റെ ഭാഗമായി ബഥേൽ അരമനയിൽ
നടന്ന ഗാനപരിശീലനം ഉത്ഘാടനം ചെയ്തു സംസാരിക്കുമായിരുന്നു. ആത്മ ശരീര മനസുകൾക്ക് ആശ്വാസം നല്കുവാൻ സംഗീതത്തിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നതായി അദ്ദേഹം പറഞ്ഞു.
ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ടിജു ഏബ്രഹാം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. "ഉണർന്നിരിപ്പീൻ, അനുഗ്രഹീതരാകാം ( 1 പത്രോസ് 5:8)" എന്നതായിരുന്നു മുഖ്യചിന്താവിഷയം. ഭദ്രാസന സെക്രട്ടറി ഫാ. പി കെ കോശി, പന്തളം ഡിസ്ട്രിക്ട് വൈസ് പ്രസിഡൻ്റ് ഫാ. ജോസ് തോമസ്, ഡയറക്ടർ സജി പട്ടരുമഠം , സെക്രട്ടറി കെ.വി. വർഗീസ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ ജോർജ് വർഗീസ്, ജിജി പണിക്കർ , വിജു വി. ബി, കെ .എം ഏബ്രഹാം, റെയ്ച്ചൽ
രാജൻ, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ സുനിൽ സി. വർഗീസ്, സുനിമോൾ ഡി, ബിൻസി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഗാന പരിശീലനത്തിന് ഡിക്കൻ ഗ്രിഗറി ജോർജ് നൈനാൻ, ആനി ജോർജ്, അങ്കുഷ് അനി തോമസ് ഷാരോൺ ടോം തോമസ്, മെറിൻ സൂസൻ ബാബു, ആരോൺ ഫിലിപ്പ് തോമസ്, ജസ്വിൻ കോശി, ഡാൽവിൻ വർഗീസ് ബിജി, ജിയ മേരി ഫിലിപ്പ്, എബിൻ ജോർജ്, ക്രിസ്റ്റോ വി ജോർജ് എന്നിവർ നേതൃത്വം നല്കി. ഭദ്രാസനത്തിലെ എല്ലാ യൂണിറ്റുകളിൽ
നിന്നും അദ്ധ്യാപകർ പങ്കെടുത്തു.











