06:29am 11 November 2026
NEWS
തണലോണം സംഘടിപ്പിച്ചു
06/09/2025  07:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തണലോണം  സംഘടിപ്പിച്ചു
HIGHLIGHTS

 സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച "തണലോണം "  എഴുത്തുകാരി ടി ടി വിജയലക്ഷ്‍മി ഉദ്‌ഘാടനം ചെയ്യുന്നു

ആലുവ : മലയാളികളുടെ ആഗോള സാമൂഹിക , സാംസ്‌കാരിക കൂട്ടായ്മയായ  സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ   രാജഗിരി ഹോപ്പ് ഇന്ത്യയിൽ അമ്മമാർക്കൊപ്പം "തണലോണം " സംഘടിപ്പിച്ചു. എഴുത്തുകാരി ടി ടി വിജയലക്ഷ്‍മി ഉദ്‌ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ എം കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഗ്രേസി വർഗീസ് ഓണസന്ദേശം നൽകി. സംസ്ഥാന ചെയർമാൻ ഷാജി ഇടപ്പള്ളി,  ഓർഗനൈസിംഗ് സെക്രട്ടറി ജി രഞ്ജിത്ത് കുമാർ എന്നിവർ മുഖ്യാതിഥികളായി. അഡ്വ കെ എസ് ശ്രീജ, ജെൻസി  അനിൽ,  സോഫി ജോസഫ്, ഷംല നസീർ,  ലില്ലി , ഷംല താഹ, ആൻ  മരിയ  എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻ പാട്ടും ഗാനാലാപനവും ഓണസദ്യയും സംഘടിപ്പിച്ചു. ചടങ്ങിൽ അമ്മത്താരാട്ടിന്റ  ചാരിറ്റി പ്രവർത്തകക്കുള്ള  ആദരവ് ഗ്രേസി വർഗീസിന്  സ്ഥാപക മുംതാസ് ഷറഫ് സമ്മാനിച്ചു .

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img