01:10pm 13 November 2026
NEWS
OPPO Reno15 സീരീസ് ഖത്തറിൽ; ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളും സമ്മാനങ്ങളും
04/01/2026  02:14 PM IST
nila
OPPO Reno15 സീരീസ് ഖത്തറിൽ; ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളും സമ്മാനങ്ങളും

ദോഹ:പ്രമുഖ മൊബൈൽ ബ്രാന്റായ OPPO  
ഖത്തറിൽ  ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ശ്രേണിയായ OPPO Reno15 സീരീസ് ഔദ്യോഗികമായി വിപണിയിലിറക്കി.
ഡി-റിംഗ് റോഡിലെ
ലുലു ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച First Sale Ceremony ലാണ് വിൽപ്പനയ്ക്ക് തുടക്കമായത്.AI സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ അത്യാധുനിക ഫീച്ചറുകളോടെയാണ് OPPO Reno15 സീരീസ് എത്തുന്നത്. 50MP അൾട്രാ വൈഡ് ആംഗിൾ ഫ്രണ്ട് ക്യാമറ, AI Flash Photography 2.0, AI Portrait Glow, AI Motion, AI Mindspace എന്നിവ ഉൾപ്പെടുന്ന സവിശേഷതകൾ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള ഫോട്ടോഗ്രഫിയും മികവുറ്റ പ്രകടനവും ഉറപ്പുനൽകുന്നു.ഉപഭോക്താക്കൾക്ക് അധിക ആനുകൂല്യമായി QAR 999 മൂല്യമുള്ള പ്രത്യേക സമ്മാനങ്ങളും OPPO പ്രഖ്യാപിച്ചിട്ടുണ്ട്. Reno15 സീരീസ് വാങ്ങുന്നവർക്ക് ഒരു വർഷത്തെ എക്സ്റ്റെൻഡഡ് വാറണ്ടി, ഒരു വർഷത്തെ സ്ക്രീൻ പ്രൊട്ടക്ഷൻ വാറണ്ടി, കൂടാതെ OPPO Enco Air4 ഇയർബഡ്സും ലഭിക്കും.
ഡി-റിംഗ് റോഡിലെ
ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ആദ്യ വില്പനചടങ്ങിൽ
OPPO ബ്രാൻഡ് ടീമിനെ പ്രതിനിധീകരിച്ച് സോമിൻ ഹെയ്ൻ, ഹുസൈൻ, പ്രൈംഡിസ്ട്രിബ്യൂഷനെ പ്രതിനിധികരിച്ച്  ഷാഹിദ്, ഫാസിൽ എന്നിവരും ലുലു ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് ടീമിൽ നിന്ന് ഷിയാസ് പി.പി, സി.കെ. സതീശൻ, ഷാനവാസ് മുഹമ്മദ്, മുഹമ്മദ് റിയാസ്, ഷാൻരാജ് എന്നിവർ സന്നിഹിതരായിരുന്നു.
OPPO Reno15 (512GB) – QAR 2199OPPO Reno15 Pro (512GB) – QAR 2699
എന്നിങ്ങനെയാണ് വില.
ഇതോടൊപ്പംOPPO Reno15 F മോഡലിന്റെ 512GB, 256GB സ്റ്റോറേജ് വേരിയന്റുകൾ ജനുവരി 22, 2026 മുതൽ വിപണിയിലെത്തും.
OPPO Reno15 F (512GB) – QAR 1699
OPPO Reno15 F (256GB) – QAR 1499 എന്നിങ്ങനയാണ് വില.
ആധുനിക ഡിസൈനും cutting-edge AI സവിശേഷതകളും സംയോജിപ്പിച്ച OPPO Reno15 സീരീസ് ഖത്തറിലെ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഖത്തറിലുടനീളമുള്ള ലുലുഹൈപ്പർമാർക്കറ്റുകളിൽ OPPO Reno15 സീരീസ് ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img