
ദോഹ: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം, ഉമ്മൻ ചാണ്ടിഉയർത്തിപ്പിടിച്ച ജനസേവന മാതൃകയും ജീവകാരുണ്യ പ്രവർത്തനങ്ങളും ഖത്തറിലെ പ്രവാസി സമൂഹത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 'ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഖത്തറിൽ ചാപ്റ്റർ ഔദ്യോഗികമായി ആരംഭിച്ചു. ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ ട്രസ്റ്റീ ചാണ്ടി ഉമ്മൻ എം എൽ എ ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ചെയർമാൻ ജൂട്ടസ് പോൾ, വൈസ് ചെയർമാൻമാരായി വിനോദ് കോര, ജീസ് ജോസഫ്, മുജീബ് വി സി. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ, ട്രഷറർ നാസർ വടക്കേക്കാട് എന്നിവരെ ഭാരവാഹികളായും, ജോബി തോമസ്, മൊഹമ്മദ് റാഫി, മൊഹമ്മദ് സാഹിർ, നവാസ് തെക്കുംപുറം, നൗഫൽ കാട്ടൂപ്പാറ, ഷനീർ ഇടശ്ശേരി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.ജെ കെ മേനോനാണ് മുഖ്യരക്ഷധികാരി
സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, കായിക രംഗത്തെ പുരോഗതി, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നിവ ലക്ഷ്യമിട്ടാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.
പാവപ്പെട്ടവർക്കും പ്രയാസപ്പെടുന്നവർക്കുംതൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുകയും അവരുടെ സാമ്പത്തിക പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്യുക.കായിക മേഖലയുടെ വികസനം: ജാതി, മത, ലിംഗ. വർണ്ണ വ്യത്യാസമില്ലാതെ കായിക സേവനങ്ങളും ലഭ്യമാക്കുക. പാർശ്വവത്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ളവർക്കും മേഖലയിലേക്ക് കടന്നുവരുന്നവർക്ക് വിദ്യാഭ്യാസവും പരിശീലനവും വൊക്കേഷണൽ ഭിന്നശേഷിക്കാർക്കും മുൻഗണന നൽകുക.
രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കുക. രോഗികളെ സഹായിക്കുക.
മുതിർന്ന പൗരന്മാർക്കായി കായിക-ആരോഗ്യ സൗകര്യങ്ങളോട് കൂടിയ സീനിയർ സിറ്റിസൺ ഹോമുകൾ നിർമ്മിച്ച് പ്രവർത്തിക്കുക.സ്പോർട്സ് സയൻസ്. പ്രകടനം കേന്ദ്രങ്ങൾ നടത്തുകയും കായിക സംരംഭങ്ങളിൽ സഹകരിക്കുകയും, വിവിധങ്ങളായ മെച്ചപ്പെടുത്തൽ, പരിക്കുകൾ തടയൽ എന്നിവയിൽ പഠനം നടത്തുന്നതിന് ഗവേഷണ കായിക മത്സരങ്ങൾ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകതുടങ്ങി ഉമ്മൻ ചാണ്ടിയുടെ ആശയങ്ങളും ആദർശങ്ങളും സമൂഹത്തിൽ പ്രചരിപ്പിച്ചുകൊണ്ടു സാധാരണക്കാർക്കും പുതു തലമുറക്കും ഒരുപോലെ പ്രചോദനവും മാതൃകയും ആകുവാനാണ് ഫൗണ്ടേഷൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ
ചെയർമാൻ ജൂട്ടസ് പോൾ, വൈസ് ചെയർമാൻമാരായി വിനോദ് കോര, ജീസ് ജോസഫ്, മുജീബ് വി സി. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ, ട്രഷറർ നാസർ വടക്കേക്കാട് എന്നിവർ
പങ്കെടുത്തു.










